വണ്‍ ബൈ ടുവില്‍ മുരളി ഗോപി ഡബിള്‍ റോളില്‍
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വണ്‍ ബൈ ടുവില്‍ മുരളി ഗോപി ഇരട്ടവേഷം ചെയ്യുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഹരി നാരാണയണന്‍, രവി നാരായണന്‍ എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് മുരളി അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഇരട്ടവേഷത്തിന്റെ ചിത്രങ്ങള്‍ മുരളി ഗോപി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ്മുരളി ഗോപിയെക്കൂടാതെ ഫഹദ് ഫാസില്‍, ഹണി റോസ്, അഭിനയ എന്നിവരെല്ലാം ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പൊലീസ് വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദ് ചെയ്യുന്ന ആദ്യ പൊലീസ് വേഷമാണിത്. തമിഴ് ചിത്രം നാടോടികളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനയ ആണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.
സംവിധായകന്‍ ശ്യാമപ്രസാദ് നടനായി എത്തുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒഴിമുഖിയെന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ജയമോഹനാണ് വണ്‍ ബൈ ടുവിന് തിരക്കഥ രചിച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 1ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











