കലാപമുയരുമ്പോള്‍ ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും; എമ്പുരാന്റെ തിരക്കഥയെപ്പറ്റി പൃഥ്വിരാജ്

2019ൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായത്തിൽ എത്തിയ സിനിമയാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് ആൻറണി പെരുമ്പാവൂർ ആണ്.

ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരുന്നത്. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തെ പ്രേക്ഷകർ ആഘോഷമായാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഇറങ്ങിയത് മുതൽ തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുരളി ഗോപിയുടെ രചനയില്‍ തന്നെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗവും എത്തുക.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി

'എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വരവിനായി അക്ഷമരായാണ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായ സൂചനകള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുകയാണ്.

ചിത്രത്തിന്റെ തിരക്കഥയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മുരളിഗോപിയുടെ പോസ്റ്റിന് കീഴെ 'കലാപമുയരുമ്പോള്‍ ഇരുള്‍ വീഴുമ്പോള്‍ ചെകുത്താന്റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ അവന്‍ വരും' എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ ഓപ്പണിംഗ് ഷോട്ട് മുതലുള്ള കാര്യങ്ങൾ മനസിലുണ്ടെന്ന് പൃഥ്വിരാജ്

അടുത്തിടെ മോഹന്‍ലാലിന്റെ 62-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് അടുത്ത വര്‍ഷം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം തന്നെ ഉണ്ടാകും എന്നാണ് സൂചന.

ചിത്രത്തിന്റെ ഓപ്പണിംഗ് ഷോട്ട് മുതലുള്ള കാര്യങ്ങൾ മനസിലുണ്ടെന്ന് പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍.ഖുറേഷി എബ്രഹം എന്ന് പേരുള്ള രാജ്യാന്തര സ്വാധീനമുള്ള ഡോണ്‍ ആണ് സ്റ്റീഫന്‍ എന്ന് പറഞ്ഞുവച്ചാണ് ലൂസിഫര്‍ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ സീക്വലായ 'എമ്പുരാന്‍' പ്രഖ്യാപനം സമയം മുതലെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
എൽ 2 റെഡി ഫോർ ലോഞ്ച്

ആദ്യ ഭാഗമായ ലൂസിഫറിൽ ചിത്രത്തിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ പൃഥ്വിരാജ് ഉണ്ടായിരുന്നുള്ളു. എന്നാൽ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള കഥാപാത്രമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'എൽ 2 റെഡി ഫോർ ലോഞ്ച്' എന്നാണ് മുരളിഗോപി തന്റെ ഫേസ് ബുക്കിൽ ഈമ്പുരാന്റെ തിരക്കഥയുടെ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി ആരാധകരാണ് ഇപ്പോൾ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.

More from Filmibeat

Read more about: murali gopi mohanlal prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X