ലൂസിഫര്‍ 2 നടന്നില്ലേല്‍ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്ന് ആരാധകന്‍! മറുപടിയുമായി മുരളി ഗോപി! കാണൂ
Recommended Video
മോഹന്‍ലാലിന്റെ ലൂസിഫറിന്റെ വിജയം മലയാളക്കര ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഒടിയനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഇരുകൈയ്യും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്. മലയാളത്തിലെ സര്‍വ്വകാല റെക്കൊര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് സിനിമ മുന്നേറിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഗംഭീര വിജയമായും ലൂസിഫര്‍ മാറിയിരുന്നു.
ലൂസിഫറിന്റെ വിജയത്തിന് ശേഷമായിരുന്നു സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി വരണമെന്ന ആവശ്യം ആരാധകര്‍ പ്രകടിപ്പിച്ചത്. രണ്ടാം ഭാഗം വന്നാല്‍ അത് എല്ലാവരും സ്വീകരിക്കുമെന്നും ലാലേട്ടന്‍ വീണ്ടും തകര്‍ക്കുമെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായി. ഇപ്പോഴിതാ ലൂസിഫര്‍ 2 വിനായി ആവശ്യപ്പെട്ടുകൊണ്ടുളള ആരാധകന്റെ ഭീഷണി വൈറലായിരിക്കുകയാണ്. സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പോസ്റ്റിന് താഴെയായിരുന്നു കമന്റ് വന്നത്.

പ്രതീക്ഷിച്ചതിനേക്കാളും ഗംഭീരമായപ്പോഴാണ്
മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചതിനേക്കാളും ഗംഭീരമായപ്പോഴാണ് ആരാധകര്‍ ഒന്നടങ്കം രണ്ടാം ഭാഗം വേണമെന്ന ആവശ്യവുമായി എത്തിയിരുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ എല്ലാവരെയും തൃപ്തിപ്പെടുത്തിയൊരു ചിത്രം കൂടിയായിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ ആരാധകര്‍ ലൂസിഫര്‍ ഏറ്റെടുത്തപ്പോള്‍ പിന്നീട് കുടുംബ പ്രേക്ഷകരായിരുന്നു കൂടുതലായി കണ്ടിരുന്നത്. ഒടുവില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് കളക്ഷന്‍ റെക്കോര്‍ഡുകളും സിനിമ തിരുത്തിയെഴുതി.

രണ്ടാം ഭാഗത്തിനായി ആകാംക്ഷകളോടെയാണ്
ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അബ്രഹാം ഖുറേഷി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വരവിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വീണ്ടുമൊരു വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു ലൂസിഫര്‍. 200കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ അടുത്തിടെ എല്ലാവര്‍ക്കും നല്‍കിയിരുന്നു.

ലൂസിഫര്‍ 2 വന്നില്ലെങ്കില്‍
ലൂസിഫര്‍ 2വിനെ സംബന്ധിച്ച് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്. മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആരാധകന്‍ കമന്റ് ചെയ്തത്. ലൂസിഫര്‍ 2 വന്നില്ലെങ്കില്‍ മുട്ടുകാലു തല്ലി ഒടിക്കും എന്നും. തന്നെ അറിയാമല്ലോ എന്നുമാണ് ആരാധകന്‍ കുറിച്ചിരിക്കുന്നത്. തന്റെ പോസ്റ്റിന് ആരാധകന്റെ കമന്റ് വന്നതിന് പിന്നാലെ ഉടന്‍ തന്നെ മുരളി ഗോപിയുടെ മറുപടിയും വന്നിരുന്നു.

അറിഞ്ഞില്ലാ ആരും പറഞ്ഞില്ലാ
ആരാധകന്റെ കമന്റിനുളള മറുപടിയായി അറിഞ്ഞില്ലാ ആരും പറഞ്ഞില്ലാ അനിയാ അടങ്ങു എന്നായിരുന്നു നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏതായാലും ആരാധകന്റെ കമന്റും മുരളി ഗോപിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മുരളി ഗോപി തന്നെ മുന്‍പ്
മുരളി ഗോപി തന്നെ മുന്‍പ് ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നു. ആരാധകരെ പോലെ തന്നെ സിനിമാ പ്രേമികളും ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ഉറ്റുനോക്കുന്നു. എന്നാല്‍ സംവിധാനത്തില്‍ നിന്നും മാറി അഭിനേതാവായുളള തിരക്കുകളിലാണ് പൃഥ്വിരാജുളളത്. അതുകൊണ്ട് തന്നെ ലൂസിഫര്‍ രണ്ടാം ഭാഗം നീണ്ടുപോകാനുളള സാധ്യതകളും ഏറെയാണ്.


Click it and Unblock the Notifications











