യുവനിരയില്‍ ഏറ്റവും കഴിവുള്ള നടന്‍; മുരളി ഗോപി പറയുന്നു

By Aswathi

നടന്‍, തിരക്കഥാരൃത്ത്, ഗായകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് മുരളി ഗോപി. എന്ത് കാര്യത്തെയും കാരണങ്ങള്‍ സഹിതം വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. തന്റെ അഭിപ്രായങ്ങള്‍ ആരെയും പേടിക്കാതെ, എവിടെയും തുറന്ന് പറയുകയും ചെയ്യും.

ഇവിടെ ധൈര്യത്തിന്റെ ആവശ്യമൊന്നുമില്ല. എന്തിനെയും വിശകലനപരമായി എടുക്കുന്ന മുരളി ഗോപിയോട് യുവതാരനിരയില്‍ ഏറ്റവും കഴിവുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ താരത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ഇന്ദ്രജിത്ത്.

murali-gopi

ഏത് കഥാപാത്രത്തിലേക്ക് വേണമെങ്കിലും നമുക്ക് മാറ്റാന്‍ കഴിയുന്ന നടനാണ് ഇന്ദ്രജിത്തെന്നാണ് മുരളി ഗോപി പറയുന്നത്. ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ എന്റെ കഥാപാത്രങ്ങളെ അഭിനേതാക്കള്‍ക്ക് മുന്നില്‍ ഞാന്‍ അഭിനയിച്ചു കാണിച്ചുകൊടുക്കാറുണ്ട്. ആ കഥാപാത്രത്തെ അവരിലെത്തിക്കാന്‍ എന്റേതായി രീതിയിലുള്ള ചില ടിപ്‌സുകളും പറഞ്ഞുകൊടുക്കും.

കഥാപാത്രങ്ങളെ വളരെ പെട്ടന്ന് മനസ്സിലാക്കുകയും വളരെ വേഗത്തില്‍ അതിന്റെ റിസല്‍ട്ട് നല്‍കുകയും ചെയ്യുന്ന നടനാണ് ഇന്ദ്രജിത്ത്. അതൊരു വലിയ കഴിവാണെന്നാണ് എന്റെ വിശ്വാസം. എന്റെ അഭിപ്രായത്തില്‍ യുവതലമുറയിലെ ഏറ്റവും കഴിവുള്ള നടനാണ് ഇന്ദ്രജിത്തെന്ന് മുരളി ഗോപി പറഞ്ഞു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, വെടിവഴിപാട്, നാക്കുപെന്റ നാക്കു ടെക്ക എന്നീ ചിത്രങ്ങളില്‍ മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X