മമ്മൂക്ക അടുത്തിരിക്കുമ്പോള്‍ അച്ഛന്‍ കൂടെയുളള പോലൊരു ഫീലാണ്, തുറന്നുപറഞ്ഞ് മുരളി ഗോപി

By Midhun Raj

ദൃശ്യം 2വിലൂടെ അഭിനേതാവായും അടുത്തിടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മുരളി ഗോപി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ ഐജി വേഷം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനൊപ്പം ദൃശ്യം 2വില്‍ മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് മുരളി ഗോപി കാഴ്ചവെച്ചത്. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ സിനിമ ആദ്യദിനം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ദൃശ്യം 2വിന് പിന്നാലെ വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ പ്രതിനായക വേഷത്തിലും നടന്‍ എത്തുന്നുണ്ട്.

ദീപിക പദുകോണിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും മലയാളത്തില്‍ സജീവമാണ് മുരളി ഗോപി. ലൂസിഫറിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ലൂസിഫറിന് പിന്നാലെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മുരളി ഗോപിയുടെ സിനിമാ അരങ്ങേറ്റം. അഭിനയത്തിന് പുറമെ രസകിന്റെ തിരക്കഥ എഴുതിയതും നടനാണ്. രസികന് പിന്നാലെ ഭ്രമരം, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുളള ശ്രദ്ധേയ സിനിമകളിലും മുരളി ഗോപി അഭിനയിച്ചു. മാധ്യമ പ്രവര്‍ത്തകനായി ഏറെക്കാലം പ്രവര്‍ത്തിച്ച ശേഷമായിരുന്നു നടന്‍ സിനിമയില്‍ എത്തിയത്.

രസികന് പുറമെ

രസികന് പുറമെ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍, തീര്‍പ്പ് തുടങ്ങിയവയാണ് മുരളി ഗോപി തിരക്കഥ എഴുതിയ മറ്റ് ചിത്രങ്ങള്‍. അതേസമയം ലൂസിഫറിന് പിന്നാലെ മുരളി ഗോപിയോട് മമ്മൂട്ടി ആരാധകരും ചോദിക്കുന്നൊരു കാര്യമാണ് എപ്പോഴാണ് മെഗാസ്റ്റാറിനൊപ്പം ഒരു ചിത്രം ചെയ്യുന്നതെന്ന്. ഒടുവില്‍ ഇതിന് മറുപടിയുമായി നടന്‍ എത്തിയിരുന്നു.

മമ്മൂട്ടി, പൃഥ്വിരാജ്, മുരളി ഗോപി

മമ്മൂട്ടി, പൃഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരു സിനിമ ചര്‍ച്ചയിലുണ്ടെന്നും ഇപ്പോഴത്തെ വര്‍ക്കുകള്‍ തീര്‍ത്ത ശേഷം അങ്ങനെയൊരു സിനിമാ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും മുരളി ഗോപി പറഞ്ഞു. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി എന്ന നടന്‍ അടുത്തിരിക്കുമ്പോള്‍ തന്‌റെ അച്ഛനായ ഭരത് ഗോപി അടുത്തിരിക്കുന്നത് പോലെയുളള ഒരു ഫീല്‍ ആണെന്നും അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

അതേസമയം ദൃശ്യം 2വിന് പിന്നാലെ

അതേസമയം ദൃശ്യം 2വിന് പിന്നാലെ കുരുതി എന്ന ചിത്രത്തിലാണ് മുരളി ഗോപി അഭിനയിച്ചത്. പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ വണ്ണില്‍ പ്രതിപക്ഷ നേതാവിവ്‌റെ റോളിലാണ് മുരളി ഗോപി എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രവും വരുന്നുണ്ട്. അടുത്തിടെയാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. മമ്മൂട്ടിക്കൊപ്പമുളള ചിത്രം വിജയ് ബാബുവും മുരളി ഗോപിയും അന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിന് പുറമെ ലൂസിഫര്‍ 2 എമ്പുരാനും ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് മുരളി ഗോപിയും ടീമും.

More from Filmibeat

Read more about: mammootty murali gopy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X