ലൂസിഫറിനോട് ആ ക്രൂരത ചെയ്യരുത്.. ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി!!

Recommended Video

ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി | filmibeat Malayalam

ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് കാത്തിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ വലിയൊരു പ്രത്യേകത.

ജൂലൈ പതിനെട്ടിന് ചിത്രീകരണം ആരംഭിച്ച ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും നിരവധി ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. ഷൂട്ടിംഗ് കാണാന്‍ ലൊക്കേഷനിലെത്തിയ ആരാധകരാണ് വീഡിയോസ് പുറത്ത് വിട്ടത്. ഒരു സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ഇതാണെന്ന് ചൂണ്ടി കാണിച്ച് നടന്‍ മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്.

ലൂസിഫര്‍

ലൂസിഫര്‍

മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിനെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ചിത്രത്തിലെ താരങ്ങളെ കുറിച്ചായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. അടുത്തിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമ നേരിടുന്ന മറ്റൊരു വെല്ലുവിളി ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തെത്തുന്നു എന്നതാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപി തുറന്ന് സംസാരിച്ചത്.

മുരളി ഗോപിയുടെ വാക്കുകളിലേക്ക്..

മുരളി ഗോപിയുടെ വാക്കുകളിലേക്ക്..

പ്രിയപ്പെട്ടവരേ, ''ലൂസിഫര്‍'' എന്ന ഞാന്‍ എഴുതി, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാള്‍ മുതല്‍, ഇതിന്റെ സെറ്റില്‍ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്‌നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകള്‍ക്ക് പിന്നില്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകള്‍ ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നും പോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിര്‍വൃതിയടയുന്ന ഒരുപാട് ഓണ്‍ലൈന്‍ കച്ചവടക്കാരുടെ കാലാമാണിത്.

ഏറ്റവും വലിയ ദ്രോഹമാണത്..

ഏറ്റവും വലിയ ദ്രോഹമാണത്..

ഇത്തരം നിരൂപിക്കലുകള്‍ ഒരു സിനിമയോടുള്ള സ്‌നേഹത്താല്‍ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തില്‍ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷന്‍ ലീക്കുകള്‍ ഉപകരിക്കൂ. യഥാര്‍ഥ സിനിമ സ്‌നേഹികള്‍ അറിയാന്‍ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ: ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ലൂസിഫര്‍ എന്ന പേരില്‍ തന്നെ വ്യത്യസ്തതയുണ്ട്. മാത്രമല്ല കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ ഒരാള്‍ സംവിധായകനും മറ്റേയാള്‍ നായകനും ആവുന്ന സിനിമ കൂടിയായതിനാല്‍ ലൂസിഫറിന് വലിയ പ്രത്യേകതയാണുള്ളത്. സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നുപ പുറത്ത് വിട്ടത്. കലിപ്പ് ലുക്കിലുള്ള പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറിയിരുന്നു.

പുറത്ത് വന്ന ദൃശ്യങ്ങള്‍

പുറത്ത് വന്ന ദൃശ്യങ്ങള്‍

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോസില്‍ ശ്രദ്ധേയമായത് കറുത്ത നിറമുള്ള ഒരു അംബാസിഡര്‍ കാറായിരുന്നു. കാറിന്റെ നമ്പര്‍ 666 എന്നായിരുന്നു. ഇതോടെ പ്രേക്ഷകര്‍ സിനിമയുടെ കഥയെ കുറിച്ച് പല വിധത്തിലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ആ കാറിലേക്ക് മോഹന്‍ലാല്‍ കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ മാത്രമായിരുന്നില്ല.. സംവിധായകനായ പൃഥ്വിരാജിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പൃഥ്വിയുടെ എന്‍ട്രി

പൃഥ്വിയുടെ എന്‍ട്രി

ലൊക്കേഷനിലേക്ക് ഒരു ഓട്ടോറിഷയില്‍ വന്നിറിങ്ങിയ പൃഥ്വിരാജ് ആയിരുന്നു വീഡിയോയില്‍ ഉള്ളത്. നായകനില്‍ നിന്നും ഒരു സിനിമയുടെ സംവിധായകനിലേക്ക് എത്തിയ പൃഥ്വിരാജിന് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, ഫാസില്‍ (സംവിധായകന്‍), ം ബോളിവുഡ് താരം വിവേക് ഒബ്റോയി എന്നിവരാണ് ലൂസിഫറിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X