കമ്മാരസംഭവത്തിന് രണ്ടാം ഭാഗം വരുമോ? മുരളി ഗോപിയുടെ മറുപടി കാണാം
ദൃശ്യം 2വിന്‌റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മുരളി ഗോപി. ലൂസിഫറിന്റെ തിരക്കഥയ്ക്ക് പ്രേക്ഷക പ്രശംസ നേടിയ ശേഷമാണ് ഇപ്പോള്‍ അഭിനേതാവായും മുരളി ഗോപി മികച്ച പ്രകടനം കാഴ്ചവെച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കമ്മാരസംഭവം. ദിലീപ് നായക വേഷത്തില്‍ എത്തിയ ചിത്രം 2018ലായിരുന്നു റിലീസ് ചെയ്തത്. ദിലീപിന്റെ പ്രകടനത്തിനൊപ്പം പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കമ്മാരസംഭവം. രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അതേസമയം കമ്മാരസംഭവത്തിന് രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി വെെറലായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേകുറിച്ച് മുരളി ഗോപി സംസാരിച്ചത്. കമ്മാരസംഭവം തിയ്യേറ്ററില്‍ വിജയമാവാതെ പോയതില്‍ വിഷമിച്ചിരുന്നുവെന്ന് നടന്‍ പറയുന്നു.
അങ്ങനെയുളള വിഷമങ്ങളില്‍ ഉഴറി ജീവിക്കുന്നയാളല്ല. പിന്നീട് അതേകുറിച്ച് ആലോചിക്കാറില്ല. അതൊരു സക്‌സസായിരുന്നുവെങ്കില്‍ മാത്രമേ രണ്ടാം ഭാഗം ചെയ്യാനാവൂ. ഇപ്പോഴും അത് ആലോചനയിലുണ്ട്. സിനിമയുടെ വീഡിയോ റിലീസൊക്കെ വന്നപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് വന്നത്. അത് ചെയ്യാന്‍ പറ്റുമെന്നാണ് കരുതുന്നത്. പ്രതീക്ഷയുണ്ട്. അത് സഫലമാവുമോ എന്നറിയില്ല. അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അതേസമയം ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു മുരളി ഗോപിയുടെ സിനിമാ അരങ്ങേറ്റം. അഭിനയത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥയും നടന്റെതായിരുന്നു. പിന്നീട് ഈ അടുത്തക്കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുളള സിനിമകളിലെ മുരളി ഗോപിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ എഴുതിയതില്‍ ലൂസിഫറായിരുന്നു മുരളി ഗോപിയുടെതായി വലിയ വിജയം നേടിയത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications