ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെ! ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുരളി ഗോപി!

By Midhun Raj

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പ്രഖ്യാപന വേളമുതല് ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും വലിയ താല്‍പര്യമായിരുന്നു കാണിച്ചിരുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ വീഡിയോകള്‍ക്കും നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലാലേട്ടന്റെ സിനിമയെന്നതിലുപരി പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നത്. ലൂസിഫര് ഒരു വമ്പന്‍ സിനിമയായാണ് പൃഥ്വി അണിയിച്ചൊരുക്കുന്നത്. ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മുരളി ഗോപി എത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലൂസിഫറിന്റെ വിശേഷങ്ങള്‍ മുരളി ഗോപി പങ്കുവെച്ചിരുന്നത്.

ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

രാഷ്ട്രീയം മാത്രമല്ല, മറ്റു പലതും ലൂസിഫറില്‍ ഉണ്ടാവുമന്ന് തിരക്കഥാകൃത്തു കൂടിയായ മുരളി ഗോപി പറയുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ മോഹന്‍ലാലില്‍ ഉണ്ട്. അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കും. ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണെന്നും ബാക്കിയെല്ലാം സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും മുരളി ഗോപി പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചും മുരളി ഗോപി സംസാരിച്ചിരുന്നു. തിരക്കഥ മുഴുവന്‍ മനപാഠമാക്കി പൃഥ്വിരാജ് എന്ന സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍

പൊളിറ്റിക്കല്‍ ത്രില്ലര്‍

ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് പൃഥ്വിരാജ് ലൂസിഫര്‍ അണിയിച്ചൊരുക്കുന്നത്. പൊളിറ്റിക്‌സ് പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന ചിത്രമായിരിക്കും ലൂസിഫറെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ ആകാംക്ഷകളോടെയാണ് ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി എല്ലാവരും കാത്തിരിക്കാറുളളത്.

പൃഥ്വി പറഞ്ഞത്

പൃഥ്വി പറഞ്ഞത്

ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ തിരുവന്തപുരത്ത് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയാകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ഇതിഹാസ തുല്ല്യരായ കലാകാരന്‍മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നുവെന്നും എന്റെ സിനിമ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠനകാലമാണിതെന്നും അടുത്തിടെ പൃഥ്വി ട്വറ്ററില്‍ കുറിച്ചിരുന്നു.

താരനിര

താരനിര

വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോ്മസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ ലാലേട്ടനൊപ്പം നില്‍ക്കുന്നൊരു കഥാപാത്രമായിട്ടാണ് എത്തുന്നത്.

മാര്‍ച്ചില്‍ റിലീസ്

മാര്‍ച്ചില്‍ റിലീസ്

ലൂസിഫറിന്റെ റിലീസ് ഡേറ്റ് അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനവുമായി എത്തിയിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക. മാര്‍ച്ച 18നായിരിക്കും ചിത്രം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X