ടിയാന്‍ തെറ്റായി വായിക്കപ്പെട്ട ചിത്രമായിരുന്നു! തുറന്നുപറഞ്ഞ് മുരളി ഗോപി
Recommended Video

അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് മുരളി ഗോപി. സഹനായക വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയുമാണ് നടന്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്താന്‍ മുരളി ഗോപിക്ക് സാധിച്ചിരുന്നു. കൂടാതെ മുരളി ഗോപി തിരക്കഥയെഴുതിയ പല സിനിമകളും പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഇത്തവണയും ശക്തമായൊരു തിരക്കഥ തന്നെയാണ് മുരളി ഗോപി പുതിയ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മുന്‍ചിത്രമായ ടിയാന് സംഭവിച്ച കാര്യത്തെക്കുറിച്ച് മുരളി ഗോപി തുറന്നുപറഞ്ഞിരുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

ടിയാന്‍ എന്ന ചിത്രം
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ടിയാന്‍. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരനും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. മുരളി ഗോപിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്,അനന്യ,പദ്മപ്രിയ ജാനകിരാമന്‍,ഷെെന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിനയിച്ചിരുന്നു.സോഷ്യോ- പൊളിറ്റിക്കല്‍ ഡ്രാമയായിരുന്ന ടിയാന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്.

തെറ്റായി വായിക്കപ്പെട്ട സിനിമ
അടുത്തിടെ നടന്ന അഭിമുഖത്തില്‍ തന്റെ തിരക്കഥയില്‍ ഒരുങ്ങിയ ടിയാന്‍ തെറ്റായി വായിക്കപ്പെട്ട സിനിമയാണെന്നാണ് മുരളി ഗോപി തുറന്നുപറഞ്ഞത്. മതതീവ്രവാദത്തെ അഭിസംബോധന ചെയ്ത സിനിമയാണ് ടിയാന്‍. മതതീവ്രവാദത്തെ മതതിനകത്ത് നിന്നുകൊണ്ട് അഭിസംബോധന ചെയ്ണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം അപ്പോഴേ കേള്‍ക്കേണ്ടവര്‍ കേള്‍ക്കൂ. മുരളി ഗോപി പറയുന്നു.

ഹിന്ദുത്വത്തെ അപനിര്‍മ്മിച്ച സിനിമ
ഹിന്ദുത്വത്തെ അപനിര്‍മ്മിച്ച സിനിമയാണ് ടിയാന്‍. ഹിന്ദുത്വ ശക്തികള്‍ അതിന്റെ പരമ്പരാഗത സങ്കല്‍പ്പത്തില്‍ എത്രത്തോളം അപായകരമാണെന്ന് കാണിക്കുന്ന സിനിമയാണ്. സനാതന ധര്‍മ്മവും ഹിന്ദുത്വശക്തികളും തമ്മില്‍ ഭയങ്കര സംഘര്‍ഷമുണ്ട്,അതുപോലെ തന്നെ ഇസ്മാമിക വല്‍ക്കരണവും സത്യ ഇസ്ലാമും തമ്മില്‍ ഒരു ഭയങ്കര സംഘര്‍ഷമുണ്ട്.

അത് റിസ്‌ക് ഉളള കാര്യമാണ്
അതിനെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ അതിന്റെ മതിലുകള്‍ക്കുളില്‍ നില്‍ക്കണം. എന്നിട്ട് സംസാരിക്കണം. അത് റിസ്‌ക് ഉളള കാര്യമാണ്. അങ്ങനെ ചെയ്ത ഒരു സിനിമയാണ് ടിയാന്‍.അതിനു പകരം മതത്തിന് പുറത്തുനിന്ന് മതത്തെ വിമര്‍ശിച്ചാല്‍ മതതീവ്രവാദികള്‍ കേള്‍ക്കുക പോലുമില്ല.ആ മനശാസ്ത്രം അറിയാതെയാണ് വിമര്‍ശകര്‍ സംസാരിക്കുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.


Click it and Unblock the Notifications