»   » വിദ്യാ ബാലന്റെ ഭര്‍ത്താവായി മുരളിഗോപി

വിദ്യാ ബാലന്റെ ഭര്‍ത്താവായി മുരളിഗോപി

Posted By: Sanviya
Subscribe to Filmibeat Malayalam


കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മുരളി ഗോപിയും. ചിത്രത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന കമല സുരയ്യയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് മുരളിഗോപി എത്തുന്നത്.

ഇത് ആദ്യമായാണ് മുരളിഗോപി വിദ്യാ ബാലനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.

muraligopi

കമലാ സുരയ്യയുടെ പതിനഞ്ചാമത്തെ വയസു മുതലുള്ള മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം. വിവാഹവും ഇസ്ലാംമത പരിവര്‍ത്തനവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്.

മലയാളത്തിന് പുറമേ ഹിന്ദിയിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നേരത്തെ ജെസി ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സെല്ലുലോയ്ഡ് എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English summary
Murali Gopi,Vidhya Balan in Kamal's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam