»   » മോഹന്‍ലാലിന് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുരളി ഗോപി, അപ്പോള്‍ ലൂസിഫര്‍ ?

മോഹന്‍ലാലിന് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുരളി ഗോപി, അപ്പോള്‍ ലൂസിഫര്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു തിരുവോണത്തിന് പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിനെ കുറിച്ച് പ്രഖ്യാപിച്ചതുമുതല്‍ മലയാളി സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാകുന്നത് എന്നതാണ് അതില്‍ പ്രധാനം.

ഒരിക്കലും പൃഥ്വിരാജിനെപോലെയാവാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍


മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. 2018 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മോഹന്‍ലാലിന് വേണ്ടി ഒരു തിരക്കഥ എഴുതുന്നതിലെ സന്തോഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മുരളി ഗോപി പങ്കുവച്ചു.


ടിയാന്റെ സെറ്റില്‍ വച്ച്

എന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ ആഗ്രഹമായിരുന്നു. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കേട്ട ഒരാശയം പൃഥ്വിരാജിന് ഇഷ്ടപ്പെടുകയായിരുന്നു.


സ്വപ്‌ന സാക്ഷാത്കാരം

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊത്ത് വര്‍ക് ചെയ്യണമെന്നത് സ്വപ്‌നമായിരുന്നു. എന്നാല്‍ ലാലേട്ടന് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിയ്ക്കുന്നത് വെല്ലുവിളിയാണെന്നും മുരളി ഗോപി പറയുന്നു


എന്താണ് ആ വെല്ലുവിളി

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സദ്യയാവുമ്പോള്‍ത്തന്നെ 'ലൂസിഫര്‍' നിലവാരമുള്ള സിനിമയുമാവണമായിരുന്നു ഞങ്ങള്‍ക്ക്. മോഹന്‍ലാല്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ മേലെയാണ് അദ്ദേഹത്തിന്റെ താരപദവി. അതിനാല്‍ മോഹന്‍ലാലിലെ താരത്തിനും അഭിനേതാവിനും യോജിക്കുന്ന ഒരു കഥാപാത്രവുമായെത്താന്‍ എഴുത്തുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ട്.


ആരാധകരെ തൃപ്തിപ്പെടുത്തണം

മോഹന്‍ലാല്‍ എന്ന താരത്തിനും അഭിനേതാവിനും യോജിയ്ക്കുന്ന ഒരു കഥാപാത്രമാണ് ലൂസിഫറില്‍. അതാണ് ശ്രമിച്ചിരിക്കുന്നത്. ഒരു ചക്രവര്‍ത്തിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നതുപോലെയാണ് അത്. അതിനായി നിങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. സര്‍ഗാത്മകമായും വൈകാരികമായും. ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ അദ്ദേഹത്തിന്റെ വലിയ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുകയാണ് മറ്റൊന്ന്- മുരളി ഗോപി പറഞ്ഞു
English summary
Murali Gopy about Prithviraj-Mohanlal team’s Lucifer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam