കണ്ടത് മഞ്ഞുകട്ടയുടെ അറ്റം!! ലൂസിഫർ രണ്ടിൽ അവസാനിക്കില്ല, മൂന്നാം ഭാഗവും...
ലൂസിഫറിന്റ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകർ.ആദ്യ ഭാഗം ബോക്സോഫീസ് ഹിറ്റായതു കൊണ്ട് തന്നെ രണ്ട് ഭാഗത്തിനായി പ്രേക്ഷകർ ആകാക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹൻലാൽ, മുരളി ഗോപി, പൃഥ്വിരാജ് ടീം തങ്ങളെ നിരാശപ്പെടുത്തില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
തുടർ ഭാഗങ്ങളുള്ള സിനിമയായി തന്നെയാണ് ലൂസിഫർ എഴുതി തുടങ്ങിയതെന്ന് തിരക്കഥകൃത്ത് മുരളി ഗോപി പറഞ്ഞു. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞുക്കട്ടയുടെ അറ്റം മാത്രമായിരുന്നു. എന്നാൽ അതിലേറെ കാണാൻ കിടക്കുകയാണ് രണ്ടാം ഭാഗത്തിലെന്ന് ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ മുരളി ഗോപി പറഞ്ഞു. കൂടാതെ ലൂസിഫറിന്റെ തുടർ ഭാഗങ്ങളെ കുറിച്ചുള്ള സൂചനയും മുരളി ഗോപി നൽകിയിട്ടുണ്ട്.

ഫ്രാഞ്ചൈഴ്സ് ഫോർമാറ്റിൽ
ഫ്രാഞ്ചൈസ് ഫോർമാറ്റിൽ തന്നെയായിരുന്നു ലൂസിഫർ എഴുതി തുടങ്ങിയത്. രാജുവിനോട് ചിത്രത്തെ കുറിച്ച് പറയുമ്പോഴും ഇങ്ങനെയൊരു ആശയം സൂചിപ്പിച്ചിരുന്നു. തുടർ ഭാഗം കണ്ടുകൊണ്ട് തന്നെയാണ് ലൂസിഫർ സിനിമ ചെയ്തെങ്കിലും അതിന്റെ വിജയത്തിൽ നിന്നുമാത്രമാണ് അത് സാധ്യമാകുമായിരുന്നൊള്ളൂ. അത് സംഭവിക്കുകയും ചെയ്തു. ലൂസിഫർ ഫ്രാഞ്ചൈസിന്റെ ഈനിയുള്ള ചുവടുകൾക്ക് ആ സാമ്പത്തിക വിജയം വലിയ സഹായകമായെന്നും- മുരളി ഗോപി പറഞ്ഞു.

മഞ്ഞുകട്ടയുടെ ബാക്കി ഭാഗം
ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് ഈ സിനിമയുടെ ആദ്യ ഭാഗം. ഇനിയുളള സിനിമയിലും സിനിമകളിലും അതിന്റെ ഉള്ളറകൾ കുടുതൽ വിവരിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ലൂസിഫർ സിനിമയുടെ ആരാധകർക്ക് അത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളി ഗോപി പറഞ്ഞു.

വെള്ളത്തിൽ മുങ്ങി കിടക്കുന്ന മഞ്ഞുമല
ലൂസിഫർ ഇറങ്ങിയതിനു പിന്നാലെയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനയുമായി പൃഥ്വി എത്തിയത്. വെളളത്തിൽ മുങ്ങി കിടക്കുന്ന ഒരു മഞ്ഞു മലയുടെ ചിത്രമായിരുന്നു പൃഥ്വി ട്വീറ്റ് ചെയ്തത്. there is more to it than what meels the eye ചിത്രത്തിനോടൊപ്പം താരം ട്വീറ്റ് ചെയ്തിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയാണ് ഈ ട്വീറ്റ് കൊണ്ട് പൃഥ്വി ഉദ്യേശിച്ചതെന്ന് പ്രേക്ഷകർ കണ്ടെത്തുകയും ചെയ്തു.

ലൂസിഫറിനേക്കാലും വലുത്
ലൂസിഫറിനെക്കാലും വലിയ ചിത്രമാണ് എമ്പൂരാൻ. അതിനാൽ തന്നെ ഷൂട്ടിങ്ങിന് മുമ്പുള്ള ജോലികൽ കൂടുതലാണ്. ലൂസിഫറിന്റെ കാര്യത്തിൽ ഏറ്റവും എളുപ്പം ഷൂട്ടിങ്ങായിരുന്നു. ചിത്രീകരണത്തിന് ആറ് മാസത്തിനു മുൻപ് നടന്ന തയ്യാറെടുപ്പാണ് അത്രയും എളുപ്പമാക്കിയത്. ലൂസിഫറിന്റെ ലൊക്കേഷനെ പോല ഒരുപാട് ലൊക്കേഷനും ഈ ചിത്രത്തിനുണ്ട്. എന്നാൽ കേരളമായിരിക്കും പ്രധാന ലൊക്കേഷൻ


Click it and Unblock the Notifications











