twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറില്‍ മമ്മൂട്ടിയുണ്ടോ? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണെന്ന് മുരളി ഗോപി!

    |

    Recommended Video

    ഹൈ പ്രൊഫൈല്‍ അതിഥിയോ? | filmibeat Malayalam

    അഭിനേതാവായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജെത്തിയത്. സംവിധാനമോഹം നേരത്തെ മുതലേ മനസ്സിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ താരം ലൂസിഫറിലൂടെ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറുമായാണ് തന്റെ വരവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങളറിയാനായാണ് സിനിമാപ്രേമികള്‍ കാത്തിരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രീകരണ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ വൈറലായി മാറാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് വ്യാപകമായി പ്രചരിക്കപ്പെട്ടതായും അറിഞ്ഞുവെന്നും അത് ശരിയല്ലെന്നും വ്യക്തമാക്കി ലൂസിഫറിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്തെത്തിയിട്ടുണ്ട്. ഒരു സിനിമയുടെ കാഴ്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം ഹൈപ്പെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ഹൈ പ്രൊഫൈല്‍ അതിഥിയോ?

    ഹൈ പ്രൊഫൈല്‍ അതിഥിയോ?

    ലൂസിഫർ" എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പരത്തുന്ന ചില ഓൺലൈൻ മാധ്യമ "വാർത്തകൾ" (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ "കണ്ടെത്തൽ". ഈ ‘കണ്ടുപിടിത്തം' ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു.
    ഇത്തരം "വാർത്ത"കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്.
    ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത്തരം കുന്നായ്മകൾ പടച്ചിറക്കുന്നതും.

     ഷെയര്‍ ചെയ്യാതിരിക്കുക

    ഷെയര്‍ ചെയ്യാതിരിക്കുക

    സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
    അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ "വാർത്തകൾ" ഷെയർ ചെയ്യാതെയുമിരിക്കുകയെന്നുമാണ് മുരളി ഗോപി കുറിച്ചിട്ടുള്ളത്.

    മോഹന്‍ലാല്‍ പൃഥ്വി കൂട്ടുകെട്ട്

    മോഹന്‍ലാല്‍ പൃഥ്വി കൂട്ടുകെട്ട്

    മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. അഭിനയത്തിലും ആലാപനത്തിലും മികവ് തെളിയിച്ച പൃഥ്വിരാജ് ഇത്തവണ സംവിധായകനായാണ് എത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും യുവസൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാലോകവും ആരാധകരും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് പൃഥ്വിരാജ് എത്തിയത്. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനും ശേഷം സിനിമയില്‍ തുടക്കം കുറിച്ച പൃഥ്വിരാജിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള നിലപാടുകളാണ് പൃഥ്വിയുടേത്.

    സംവിധാന മോഹം മനസ്സിലുണ്ട്

    സംവിധാന മോഹം മനസ്സിലുണ്ട്

    അഭിനയത്തില്‍ മികവ് തെളിയിച്ച പൃഥ്വിരാജ് വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്. വിമര്‍ശകര്‍ പോലും താരത്തിന്റെ അഭിനയമികവിന് മുന്നില്‍ കൈയ്യടിക്കുന്ന കാഴ്ചയും കണ്ടിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഓരോ തവണയും പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഭിനയത്തില്‍ മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിലും തനിക്ക് താല്‍പര്യമുണ്ടെന്ന് യുവസൂപ്പര്‍ സ്റ്റാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ഇരുവരുടേയും ആരാധകരാണ് ഏറെ സന്തോഷിച്ചത്.

    മികച്ച സ്വീകാര്യത

    മികച്ച സ്വീകാര്യത

    പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ സിനിമയില്‍ നായകനായി എത്തുന്നത് മോഹന്‍ലാലാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണ് ലൂസിഫര്‍ എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുരളി ഗോപി പൃഥ്വിരാജ് കോംപിനേഷനില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ഇതതിനോടകം തന്നെ വന്‍ഹൈപ്പ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തന്ന ഈ സിനിമ പുറത്തിറങ്ങുമെന്നാണ് സിനിമാപ്രവര്‍ത്തകരും പറയുന്നത്.

    തിരക്കഥയും നായകനും

    തിരക്കഥയും നായകനും

    മുരളി ഗോപിയുടെ തിരക്കഥയും മോഹന്‍ലാലിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളെന്നാണ് പൃഥ്വി പറയുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥ തയ്യാറാക്കിയത് മുരളി ഗോപിയാണ്. മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിലും എഴുത്തിലും ഒരുപോലെ മികവ് തെളിയിച്ച മുരളി ഗോപിയുടെ തിരക്കഥയും മോഹന്‍ലാല്‍ എന്ന നടന്റെ വരവും പൃഥ്വിയുടെ സംവിധാനവും കൂടിയാവുമ്പോള്‍ അതൊരു ഒന്നൊന്നര ഐറ്റമായിരിക്കുമെന്ന് നിസംശയം ഉറപ്പിക്കാം.

    മുരളി ഗോപിയുടെ പോസ്റ്റ്

    മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Murali Gopy about Lucifer, see the post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X