»   » തിരക്കഥാകൃത്ത് മുരളിഗോപിയും, കുറ്റം ചെയ്തുവെന്ന് തെളിയുന്നതു വരെ ഒരാളും കുറ്റവാളിയല്ല!

തിരക്കഥാകൃത്ത് മുരളിഗോപിയും, കുറ്റം ചെയ്തുവെന്ന് തെളിയുന്നതു വരെ ഒരാളും കുറ്റവാളിയല്ല!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീന്റെ അറസ്റ്റും തുടര്‍ നടപടികളും പുരോഗമിക്കുമ്പോഴും ദിലീപിനെ പിന്തുണ അറിയിച്ച് സിനിമാലോകത്ത് നിന്നും മിക്കവരും എത്തി. എന്നാല്‍ നേരത്തെ അടുപ്പമുണ്ടായിരുന്നവരില്‍ പലരും ദിലീപിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Read Also: അഗ്നിശുദ്ധിയില്‍ വിജയിച്ച് തിരിച്ച് വരും, പട്ടിണിയില്ലാതെ അവരൊക്കെ ജീവിക്കുന്നത് അദ്ദേഹമൊറ്റയൊരാള്‍ കാരണമാണ്! സിനിമയില്‍ അഭിനയിച്ച് ലഭിക്കുന്ന പണംകൊണ്ട് ചെയ്യുന്നത്! ദിലീപിന് പൂര്‍ണ പിന്തുണ!!

ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ദിലീപിനെ പരോക്ഷമായി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് മുരളിഗോപി പരോക്ഷമായി പിന്തുണ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. തുടര്‍ന്ന് വായിക്കൂ...

കുറ്റവാളിയല്ല

കുറ്റം ചെയ്തുവെന്ന് തെളിയുന്നത് വരെ ആരും കുറ്റവാളികളല്ല. കൈയടിയുടെയും കൂക്കു വിളിയുടെയും ഇടയില്‍, കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരിടമുണ്ട്.

കോലാഹലമല്ല ഉത്തരം

പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളില്‍ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ, നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.

ഫേസ്ബുക്ക് പോസ്റ്റ്

മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പോസ്റ്റിനെതിരെ കമന്റുകള്‍

മുരളിഗോപിയുടെ പോസ്റ്റിനെതിരെ ഒട്ടേറെ കമന്റുകളാണ് വരുന്നത്. ദിലീപിന് വേണ്ടി കണ്ണുനീര്‍ പൊഴിക്കുന്നതില്‍ കാര്യമില്ലെന്നും വ്യക്തമായ തെളിവുകളില്ലാതെ ദിലീപിനെ പോലൊരു സെലിബ്രേറ്റിയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് കഴിയില്ലെന്ന് അടക്കമുള്ള കമന്റുകളാണ് വരുന്നത്.

സലിം കുമാറും അജു വര്‍ഗീസും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണ വിധേയനായപ്പോള്‍ നടന് നേരിട്ട് പിന്തുണയുമായി എത്തിയവരാണ് സലിം കുമാറും അജു വര്‍ഗീസും. ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റിന് നേരെ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സലിംകുമാര്‍ മാപ്പു പറഞ്ഞു

ആക്രമിക്കപ്പെട്ട നടിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സലിം കുമാര്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ച് ക്ഷമ പറഞ്ഞു. നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാദവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസിലാക്കിയതുക്കൊണ്ട് ഈ നടിയോടും കുടുംബാംഗങ്ങളോടും പൊതു ജനങ്ങളോടും മാപ്പു ചോദിക്കുന്നു എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്,

അജു വര്‍ഗീസിനെ വിളിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അജു വര്‍ഗീസിനെ പോലീസ് വിളിപ്പിച്ചു. രാവിലെ പത്തു മണിക്ക് സ്റ്റേഷനില്‍ എത്താനാണ് അജുവിന് പോലീസ് നിര്‍ദേശം നല്‍കിയത്.

നടിയോട് മാപ്പ് ചോദിച്ചു

നടിയുടെ പേര് വെളിപ്പെടുത്തി പോസ്റ്റിട്ടതിന് പിന്നാലെ അജു വര്‍ഗീസ് രംഗത്ത് എത്തിയിരുന്നു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലായെന്നും തെറ്റ് തിരുത്തുകയാണെന്നും പറഞ്ഞായിരുന്നു പോസ്റ്റ്.

English summary
Murali Gopy facebook post about molestation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam