അവര്‍ക്ക് പ്രത്യേക നിറം ഇല്ല, സൗകര്യം അനുസരിച്ച് പച്ചയും ചുവപ്പും കാവിയുമണിഞ്ഞ് അവര്‍ എത്തും...
വിജയ് ചിത്രം മെര്‍സലിനെതിരെ നിലപാടെടുത്ത സിനിമ മേഖലകയില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ചിത്രം നേരിടുന്നത്. നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിക്കഴിഞ്ഞു. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്കിലാണ് മെര്‍സലിനെ പിന്തുച്ച് പോസ്റ്റിട്ടത്. മെര്‍സല്‍ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിമര്‍ശിക്കുന്നത് ആവിഷ്‌കാരെ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവരെ മൊത്തത്തിലാണ്.

'ആവിഷ്‌കാര സ്വാതന്ത്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റേയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും. ഇക്കൂട്ടര്‍ പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ അതാണ് ഫാസിസ്റ്റ്. ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനമാണ് ഫാസിസം. അത് മേല്‍പ്പറഞ്ഞ ഒരു നിറത്തിന്റേയും കുത്തക അല്ല'. മുരളി ഗോപി തന്റെ ഫേസ്ബക്കില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളായ ചരക്ക് സേവന നികുതിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹിക്കുന്നു എന്ന് ആരോപിച്ചാണ് പ്രസ്തുത വിഷയങ്ങളെ പരാമര്‍ശിക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ മുറിച്ച് മാറ്റണമെന്നായിരുന്നു ബിജെപി തമിഴ്‌നാട് സംസ്ഥാന നേതാക്കളുടെ ആവശ്യം. ഇതിന് പിന്നാലെ സാംസാകാരിക സിനിമ രംഗങ്ങളില്‍ നിന്നുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി എത്തി. എതിര്‍പ്പ് ശക്തമായതോടെ രംഗങ്ങള്‍ മുറിച്ച് നീക്കാമെന്ന് നിര്‍മാതക്കള്‍ അറിയിച്ചെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിച്ചു.
മേര്‍സലിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം തന്റെ രചനയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് ലെഫ്സ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അപ്രഖ്യാപിത വിലക്ക് കല്പിച്ചതിനേയും മുരളി ഗോപി സൂചിപ്പിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ ആയിരുന്നു ആ നടപടി.


Click it and Unblock the Notifications











