»   » മലയില്‍ കേളു നമ്പ്യാര്‍, കമ്മാര സംഭവത്തിലെ മുരളി ഗോപിയുടെ ലുക്ക്!!

മലയില്‍ കേളു നമ്പ്യാര്‍, കമ്മാര സംഭവത്തിലെ മുരളി ഗോപിയുടെ ലുക്ക്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കമ്മാര സംഭവം. ചിത്രം വിഷുവിന് തിയറ്ററുകളില്‍ റിലീസിനെത്തും. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ മുരളിഗോപി അഭിനയിക്കുന്നുമുണ്ട്.

മലയില്‍ കേളു നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. മുരളി ഗോപി അവതരിപ്പിക്കുന്ന കേളു നമ്പ്യാര്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. താടി വെച്ച ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് ചിത്രങ്ങളില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നാണ് കമ്മാരസംഭവം. 20 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്.


kammarasambhavam

ദിലീപിന്റെ തന്നെ വിതരണക്കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷനാണ ്ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗോകുലം ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രങ്ങളില്‍ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളെ കുറിച്ചുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. തമിഴില്‍ നിന്ന് സിദ്ധാര്‍ത്തും ചിത്രത്തില്‍ ദിലീപിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


നമിത പ്രമോദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ തേനി, ചെന്നൈ, എറണാകുളം എന്നിവിടങ്ങിളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമലീലക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് കമ്മാരസംഭവം. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നുവെങ്കിലും പലകാരണങ്ങളാലും ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.


ബോളിവുഡ് ഐതിഹാസിക താരങ്ങളെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി!!


ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

English summary
Kammara Sambhavam is an upcoming Indian Malayalam language film written by Murali Gopy and directed by Rathish Ambat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam