നടൻ മുരളി ഗോപി പരിചയപ്പെടുത്തിയ ഈ താരം ആരാണെന്ന് അറിയാമോ? കാണൂ..
1978 കാലഘട്ടത്തിലെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്
ഇയർ ചലഞ്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൻ ചലമായിരുന്നു സൃഷ്ടിച്ചത്. സാധരണ ജനങ്ങളും സെലിബ്രിറ്റികളും ഇയർ ചലഞ്ചിന്റെ ഖണ്ഡികളായിരുന്നു . താരങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും തിരക്കഥകൃത്തും സംവിധായകനുമായ മുരളി ഗോപിയുടെ കുട്ടിക്കാലത്തെ ചിത്രമാണ്. താരം തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. 1978 കാലഘട്ടത്തിലെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ്, ഇവിടെ ഒരു ചെറിയ കുട്ടി ജീവിച്ചിരുന്നു. എപ്പോഴോ, എന്നോ.., സാറ്റ് കളിയെന്നും പറഞ്ഞ് ഇവൻ അകത്ത് കയറിയൊളിച്ചു. ഇന്നും, ഉള്ളിൽ.., ഉള്ളിന്റെയുള്ളിൽ.., ഞാൻ ഇവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. എന്ന് ചിത്രത്തിനോടൊപ്പം താരം കുറിച്ചു.
താരത്തിന്റെ ബാല്യകാല ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മികച്ച കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. മുരളി ഗോപി ചിത്രങ്ങളെ കുറിച്ചും കമന്റിൽ വാചാലരാകുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ലാലേട്ടൻ ചിത്രത്തിനായുള്ള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് 28 നാണ് ചിത്രം റിലീസിനെത്തുകയെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മൾസ്റ്റാർസ് ചിത്രമാണിത്


Click it and Unblock the Notifications