ഇതാ സമയമായികഴിഞ്ഞു, ലൂസിഫര്‍ 2 എമ്പുരാനെ കുറിച്ചുളള അപ്‌ഡേറ്റുമായി മുരളി ഗോപി

By Midhun Raj

ലൂസിഫറിന്‌റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു ആരാധകര്‍. ആദ്യ സംവിധാന സംരംഭം തന്നെ വന്‍വിജയമായികൊണ്ടാണ് പൃഥ്വി തുടങ്ങിയത്. ഒപ്പം തിരക്കഥാകൃത്ത് മുരളി ഗോപിയുടെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്‌റെ കരിയറിലും വലിയ വഴിത്തിരിവായി മാറി സിനിമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.

luciferteam

ലൂസിഫര്‍ വമ്പന്‍ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുളള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. എമ്പുരാന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് തന്‌റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി ഗോപി പറയുന്നത്. "അത്രയേയുളളൂ. എല്‍ പുതിയ പതിപ്പിനായി കാത്തിരിക്കുന്നു. സമയം എത്തിക്കഴിഞ്ഞു, ലൂസിഫറിന്റെ രണ്ട് വര്‍ഷം. എമ്പുരാനിലേക്കുളള ഒരു വര്‍ഷം എന്നാണ് മുരളി ഗോപി കുറിച്ചത്.

ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുനൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളിയായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അബ്രാം ഖുറേഷിയുടെ കഥയാണ് ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ പറയുക. ലൂസിഫറിന്‌റെ ക്ലൈമാക്‌സിലാണ് മോഹന്‍ലാലിന്‌റെ ഈ കഥാപാത്രത്തെ കാണിച്ചത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലായിരിക്കും രണ്ടാം ഭാഗം ഒരുക്കുകയെന്ന് മുന്‍പ് പൃഥ്വിരാജ് അറിയിച്ചിരുന്നു.

More from Filmibeat

Read more about: mohanlal prithviraj murali gopy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X