മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു

By Aswathi

തിരുവനന്തപുരം: പ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള അന്തരിച്ചു. 38 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യാശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം ഇന്ന് (27-04-2015) 11 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

പട്ടം ബ്രാഞ്ചിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജന. കുട്ടികളെ ട്യൂഷന്‍ സെന്ററിലാക്കി മടങ്ങിവരവെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

muraligopi-wife

രണ്ട് കുട്ടികളാണ് അഞ്ജനയ്ക്കും മുരളി ഗോപിയ്ക്കും. മൂത്ത മകള്‍ ഗൗരി പത്തിലും രണ്ടാമത്തെ മകന്‍ ഗൗരവ് രണ്ടാം ക്ലാസിലും പഠിയ്ക്കുന്നു. അന്തരിച്ച നീലകണ്ഠ പിള്ളയുടെയും ജലജയുടെയും മകളാണ് അഞ്ജന. അഖിലേഷാണ് ഏക സഹോദരന്‍.

പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ മരുമകള്‍ കൂടെയാണ് അഞ്ജന. സ്വകാര്യതയ്ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്ന മുരളി ഗോപി പൊതു പരിപാടികളില്‍ അധികം കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നില്ല. എന്നാല്‍ തനിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യയയാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു.

സമകാലിക വിഷയങ്ങളെ കുറിച്ച ആധികാരികമായി എഴുതുന്ന ഒരു എഴുത്തുകാരന്‍ കൂടെയാണ് മുരളി ഗോപി. ഭ്രമരം, വണ്‍ ബൈ ടു, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലെ തന്റെ കഴിവും നടന്‍ തെളിയിച്ചതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X