പ്രേമം...മുരളീ ഗോപി പാടുന്നു
അഭിനേതാവ്, എവുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, ഗായകന്‍...വിശേഷണങ്ങള്‍ ഒട്ടേറെയുള്ള വ്യക്തിത്വമാണ് മുരളീ ഗോപി. മലയാള സിനിമയില്‍ പലതവണ ഗായകനായി മാറിയ മുരളീ വീണ്ടും പാട്ടുകാരനാവുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം എന്ന ചിത്രത്തിന് വേണ്ടിയാണ് മുരളീ ഗോപി പാടുന്നത്.
ശബരി രചനയും രാജേഷ് മുരുകേശന്‍ സംഗീത സംവിധാനവും നിര്‍ന്നഹിച്ച ഗാനമാണ് മുരളീ ഗോപി പാടുന്നത്. മാത്രമല്ല സൂരജ് ടോമിന്റെ ചിത്രത്തിന് വേണ്ടിയും മുരളി പാടുന്നു. രണ്ട് സിനിമകളിലേയും പാട്ടിനെപ്പറ്റി മുരളി തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗായകനെന്ന നിലയിലും കൂടുതല്‍ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് താരം തയ്യാറാകാനാണ് സാധ്യത. പിഎ.വിഎ, ലുക്ക ചുപ്പി എന്നീ ചിത്രങ്ങളിലാണ് മുരളീ ഗോപി അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാക്കു പെന്റ നാക്കു ടക്ക, വണ്‍ ബൈ ടു, ഏഴു സുന്ദര രാത്രികള്‍, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ സാന്നിധ്യം മുരളി അറിയിച്ചു. നിവിന്‍ നായകനാവുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം .


Click it and Unblock the Notifications