മുരളി പൃഥ്വിരാജിനു പിറകെ
വന്‍കിട ബ്രാന്റുകള്‍ എല്ലായ്പ്പോഴും സൂപ്പര്‍താരങ്ങള്‍ക്കു പിറകെയാണ്. യുവതാരങ്ങളെ അണിനിരത്തി പ്രമുഖ സംവിധായകര്‍ ചിത്രങ്ങളൊരുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അത്തരം പ്രൊജക്ടുളേറ്റെടുക്കാന്‍ വന്‍കിട നിര്‍മാതാക്കള്‍ തയ്യാറാവാറില്ല. സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകരായാലും പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോള്‍ വന്‍കിട ബ്രാന്റുകളുടെ പിന്തുണ ലഭിക്കാറില്ല.
യുവതാരങ്ങളെ നായകന്മാരാക്കി ലാല്‍ ജോസ് ക്ലാസ് മേറ്റ്സ് ഒരുക്കിയപ്പോള്‍ വന്‍കിട നിര്‍മാതാക്കളാരും അതിന് മുതല്‍മുടക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് നിര്‍മാണ രംഗത്ത് നവാഗതരായ പി.കെ.മുരളീധരന്‍ നായര്‍, ശാന്താ മുരളി എന്നിവര്‍ ആ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ടുവന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ക്ലാസ് മേറ്റ്സ് റെക്കോഡ് വിജയം കൊയ്തു.
ക്ലാസ് മേറ്റ്സിലൂടെ ഇവര്‍ക്ക് ലഭിച്ചത് വന്‍സാമ്പത്തിക നേട്ടമാണ്. ക്ലാസ് മേറ്റ്സിനു ശേഷം വീണ്ടും യുവതാര ചിത്രം നിര്‍മിക്കാന്‍ ഇരുവരും തയ്യാറായി. അങ്ങനെയാണ് ചോക്ലേറ്റ് പിറക്കുന്നത്. ആ ചിത്രവും വന്‍വിജയമായി. വന്‍കിട നിര്‍മാതാക്കളെ പോലും അസൂയപ്പെടുത്തുന്ന വിജയങ്ങളാണ് ഈ നിര്‍മാതാക്കള്‍ കൊയ്തെടുത്തത്.
പരാജയങ്ങളുടെ ഭാരം ചുമലിലേന്തി നടക്കുന്ന പൃഥ്വിരാജിനെ നായനാക്കി രണ്ട് സിനിമകള്‍ നിര്‍മിക്കുക, രണ്ടും സൂപ്പര്‍ഹിറ്റാവുക... മുരളിയുടെയും ശാന്താമുരളിയുടെയും നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പരീക്ഷണങ്ങള്‍ക്കുള്ള ചങ്കൂറ്റം തന്നെയാണ്.
ഇരുവരുടെയും അടുത്ത ചിത്രത്തിലെയും നായകന്‍ പൃഥ്വിരാജ് തന്നെ. ഷാഫി തന്നെയാവും ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications