മുറിവേറ്റു വീഴുന്നു...!! ''നാൻ പെറ്റ മകൻ ''ലിറിക്കൽ വീഡിയോ പുറത്ത്
മഹാരാജാസ് കോളേജിൽ കെല്ലപ്പെട്ട അഭിമന്യൂവിന്റെ ജീവിതം പറയുന്ന ചിത്രമായ നാൻ പെറ്റ മകനിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്ത്. മറിവേറ്റ് വീഴുന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വ്റിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മുരുകൻ കാട്ടക്കടയുടെ വരികൾക്ക് ബിജിപാൽ സംഗീത നൽകിയിരിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് പുഷ്പവതിയാണ്.

2012 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച മിനോണാണ് ചിത്രത്തിൽ അഭിമന്യൂവായി എത്തുന്നത്. റെഡ്സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി പലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്ത് മണി, അനന്ത് ജയചന്ദ്രൻ, സരയൂ, ജോയ് മാത്യൂ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അഭിമന്യൂവിന്റെ അച്ഛനായിട്ടാണ് ശ്രീനിവാസൻ എത്തുന്നത്. ജോൺ ബ്രിട്ടോയെ അവതരിപ്പിക്കുന്നത് ജോയ് മാത്യൂവാണ്.
സുനിൽ കുമാർ പിജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് കുഞ്ഞുണ്ണി എസ് കുമാറാണ്. പുറങ്ങിയ പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ഗാനത്തിനും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ജൂണിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നാൻ പെറ്റ മകൻ.


Click it and Unblock the Notifications