ബാലു അണ്ണന് എന്റെ ചങ്കിലെ പാട്ട്..!! സംഗീത സംവിധായകൻ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
യൂണിവേഴ്സിറ്റി കാലം മുതൽ തുടങ്ങിയ സുഹൃത്ത് ബന്ധമാണ് ഇഷാനും ബാലഭാസ്ക്കറും തമ്മിലുളളത്.
Recommended Video

സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ മരണം ഇപ്പോഴും സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പലരും ഇപ്പോഴും അതിൽ നിന്ന് മോചിതരായിട്ടുമില്ല. ബാലഭാസ്കർ എല്ലാവർക്കും പ്രിയപ്പെട്ട ബാലു ആയിരുന്നു. എല്ലാവർക്കും ഇദ്ദേഹത്തിനെ കുറിച്ച് പറയാൻ നല്ലതും പോസ്റ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമേയുളളൂ. ഒരു തവണ സംസാരിച്ചാൽ മതി ജീവിതകാലം ആ സൗഹൃദം ഹൃദത്തിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കറെന്നാണ് എല്ലാവരും പറയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. തനിക്ക് സഹോദരതുല്യനായ ബാലഭാസ്‌കറെ കുറിച്ച് ഇഷാന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ : 'ചങ്ക് പിളര്‍ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്‍ത്ത് വച്ചവനേ നടന്ന് അന്‍പാല്‍ നിറച്ച് ഉള്ളംകൈയില്‍ എന്നെ താങ്ങിയോനെ ' എന്റെ ബാലുഅണ്ണന്‍ -എന്റെ ചങ്കിലെ പാട്ട്- ഇഷാൻ ഫേസ്ബുക്കിൽ കുറിച്ചു.
യൂണിവേഴ്സിറ്റി കാലം മുതൽ തുടങ്ങിയ സുഹൃത്ത് ബന്ധമാണ് ഇഷാനും ബാലഭാസ്ക്കറും തമ്മിലുളളത്. ലക്ഷ്മിയും ബാലുവിന്റേയും വിവാഹത്തിനും ഇഷാൻ സാക്ഷിയായിരുന്നു. പഴയകാലത്തെ സൗഹൃദമോർമ്മിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ ഇഷാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ വിടപറയുന്നതിനു മുൻപ് ഇഷാൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട് ഇവർ തമ്മിലുളള സൗഹൃദത്തിന്റെ ആഴം. അഭ്യൂഹങ്ങൾ നിർത്തി ബാലു അണ്ണനും ചേച്ചിക്കും വേണ്ടി പ്രാർത്ഥിക്കുക .ബാലുച്ചേട്ടൻ സർജറി കഴിഞ്ഞു . തീവ്ര പരിചരണ വിഭാഗത്തിൽ ആണ് ,അനാവശ്യ പോസ്റ്റുകൾ ഇട്ട് ഉറ്റവരുടെ പ്രാർത്ഥനകൾ വിഭലമാക്കരുത് പ്ലീസ് , ഒരു അപേക്ഷയാണ്- ഇഷാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.


Click it and Unblock the Notifications