എന്റെ സന്തോഷത്തിൽ ആ പ്രാർഥനയുണ്ട്!! മരിക്കും വരെ വേദന കൂടെയുണ്ടാകും, ഹൃദയ സ്പർശിയായ ഇഷാന്റെ കുറിപ്പ്

അമ്മയെ കുറിച്ച് എഴുതിയ വളറെ ഹൃദയ സ്പർശിയായ ഫേസ്ബുക്ക് കുറിപ്പായിരുന്നു അത്.

അമ്മയെ കുറിച്ച് എല്ലാവർക്കും പറയാൻ ആയിരം കഥകളാണ്. അമ്മയെ കുറിച്ച് നിർത്താതെ എത്ര സമയം വേണമെങ്കിലും സംസാരിക്കാം. അത്രയധികം കാര്യങ്ങൾ പറയനുണ്ടാകും. എല്ലാ അമ്മമാരും കാണാൻ കൊതിക്കുന്നത് തന്റെ മകനോ മകളോ സമൂഹത്തിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ആ നിമിഷമാണ്. മക്കളുടെ വളർച്ച കാണാനാണ് എല്ലാ മാതാപിതാക്കളുടേയും കണ്ണുകൾ കൊതിക്കുന്നത്. അത് തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ ആഗ്രഹവും.

ISHAN

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംഗീത സംവിധായകൻ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അമ്മയെ കുറിച്ച് എഴുതിയ വളറെ ഹൃദയ സ്പർശിയായ ഫേസ്ബുക്ക് കുറിപ്പായിരുന്നു അത്. ബാല്യകാലത്തിലെ അമ്മയെ നഷ്ടപ്പെട്ടു പോയ ഒരു കുട്ടിയുടെ സങ്കടവും വിഷമവും ഇഷാന്റെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

എന്റെ അമ്മയുടെ ഓർമ്മ ദിവസം. എന്ന് പറഞ്ഞാണ് ആ ഹൃദയ സ്പർശിയായ പോസ്റ്റ് ആരംഭിക്കുന്നത് 20 വർഷം മുന്നേ എല്ലാ സന്തോഷങ്ങളും നഷ്ട്ടപ്പെട്ടു എന്റെ കുടുംബം ശിഥിലമായ നിമിഷം .... ഒരു 16 കാരൻ എന്ത് ചെയ്യണം, എങ്ങോട്ടു നോക്കി ജീവിക്കണം, എന്ത് സ്വപനം കാണണം ഇതൊക്കെ മാഞ്ഞു പോയ നിമിഷം... എന്റെ ജീവിതത്തിന്റെ അന്ധകാരങ്ങളെ വെളിച്ചത്തിലോട്ടു നയിച്ചത് , ഒരു പക്ഷെ പേടിച്ചു ജീവിതം തന്നെ അവസാനിപ്പിക്കും എന്ന ഒരു മനോനിലയിൽ നിന്ന് എന്നെ മാറ്റിയത് യൂണിവേഴ്സിറ്റി കോളേജ് പഠന കാലവും...,അവിടെഎന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളും ആണ്.... ഞങ്ങളുടെ കൺഫ്യൂഷൻബാൻഡും, ബാലു അണ്ണനും എന്നിലെ കലാവാസനയും ആവേശവും തിരിച്ചറിഞ്ഞു.ഇന്നുവരെ ഞാൻ എന്റെ സന്തോഷങ്ങളിലെല്ലാം അമ്മയുടെ പ്രാര്ത്ഥന ഉണ്ടെന്നു വിശ്വസിക്കുന്നു....മരിക്കുംവരെ ഒരു സങ്കടം ബാക്കി നിൽക്കും..എന്റെ അമ്മ ഞാൻ ഒരു ടീവിയിലോ, ,റേഡിയോയിലോ, സിനിമയിലോ, വലിയ സ്റ്റേജിലോ പാടുന്നത് കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല.... സങ്കടം ഉറഞ്ഞു മനസ്സ് ഉറച്ചുപോയിഎന്നൊക്കെ തോന്നാറുണ്ട് നഷ്ടങ്ങൾ ജീവിതത്തിന്റെ വില മനസിലാക്കിക്കുന്നു. എന്ന് പറഞ്ഞ് അമ്മയ കുറിച്ചുള്ള നാലു വരികളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X