വേറെയാര് പാടിയാലും ആ ഫിൽ കിട്ടില്ല!! നിസ്സാരമായി പാടി, ലാലേട്ടന്റെ ഗാനത്തിനെ കുറിച്ച് മോഹൻ സിത്താര

ലാലേട്ടന്റെ പാട്ട് അത്ഭുപ്പെടുത്തി എന്നാണ് മോഹൻ സിത്താര

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏത് അറ്റം വരെ പോകാനും അദ്ദേഹത്തിന് ഒരു മടിയുമില്ല. എത്ര കഠിനമായാലും കഥാപാത്രത്തിനു വേണ്ടി അദ്ദേഹം അത് ചെയ്യുക തന്നെ ചെയ്യും. അതിനൊരു ഉദാഹരണമാണ് ഒടിയൻ. അഭിനയത്തിലൂടെ മാത്രമല്ല നൃത്തത്തിലൂടേയും പാട്ടിലൂടേയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്.

നടൻ എന്നതിലുപരി ഒരു മികച്ച ഗായകൻ കൂടിയാണ് ലാലേട്ടൻ. സ്റ്റേജ് ഷോകളിലും സിനിമയിലുമായി ഇതിനോടകം തന്നെ ഒരുപാട് മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മുൻപ് അദ്ദേഹം പാടിയ പല പാട്ടും ഇന്നും ഹിറ്റാണ്. ഇപ്പോഴിത മോഹൻലാലിന്റെ പാട്ടിനെ കുറിച്ച് സംഗീത സംവിധായകന് മോഹൻ സിത്താരയുടെ വെളിപ്പെടുത്തൽ . തന്മാത്ര എന്ന ചിത്രത്തിലെ ഇതളൂർന്ന് വീണ എന്ന ഗാനത്തെ കുറിച്ചാണ് സംഗീത സംവിധായകൻ പറഞ്ഞത്. ഒരു സ്വാകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

 തന്മാത്രയിലെ ഗാനം

തന്മാത്രയിലെ ഗാനം

മോഹൻലാലിന്റെ കരിയറിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു തന്മാത്ര. സിനിമയിൽ മികച്ച പ്രകടമായിരുന്നു താരം കാഴ്ചവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ അൽസിമേഷ്യസ് രോഗിയെയാണ് ലാലേട്ടൻ അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലേട്ടൻ ആലപിച്ച് 'ഇതളൂർന്ന് വീണ' എന്നു തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിലുണ്ട്.

 പാട്ട് പാടിയതിനു പിന്നിൽ

പാട്ട് പാടിയതിനു പിന്നിൽ

തന്മാത്രയിലെ മോഹൻസിത്താരം സംഗീതം നൽകിയ ഇതളൂർന്ന് വീണ എന്ന് തുടങ്ങുന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ലാലേട്ടനായിരുന്നു ആ ഗാനം ആലപിച്ചത്. വേറെയൊരു ഗായകൻ പാടിയാലും ആ പാട്ടിന് അത്രയും ഫീൽ കിട്ടുകയില്ലായിരുന്നു. ലാലേട്ടൻ വളരെ നിസ്സാരമായി വന്നാണ് ആ ഗാനം ആലപിച്ചു പോയതെന്നും മോഹൻ സിത്താര പറഞ്ഞു. മോഹൻലാലിനെ കൂടാതെ പി ജയചന്ദ്രനും ആ ഗാനം ആലപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പാട്ടിനെക്കാൾ തനിയ്ക്ക് ഫീൽ തോന്നിയത് ലാലേട്ടന്റെ പാട്ടിനായിരുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു

 സർക്കാർ ഉദ്യോഗസ്ഥൻ

സർക്കാർ ഉദ്യോഗസ്ഥൻ

2005 ൽ ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്രം ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന രമേശൻ എന്ന സർക്കാർ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ അവതരിപ്പിച്ചത്. രമേശനു പെട്ടെന്നൊരുന്നാൾ അൽഷിമേഴ്സ് പിടി പെടുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. രമേശൻ അസുഖത്തിൽ അകപ്പെടുന്ന സന്ദർഭത്തിലാണ് ഈ പാട്ട് വരുന്നത്. സന്ദർഭത്തിന് അനിയോജ്യമായ ഫീലിൽ പാട്ടിൽ കൊണ്ടു വരാൻ ലാലേട്ടനു കഴിഞ്ഞിരുന്നു.

വ്യത്യസ്തമായ ഗാനം

വ്യത്യസ്തമായ ഗാനം

ലാലേട്ടന്റെ ശബ്ദത്തിലൂടെ നിന്ന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുറത്തു വന്നിട്ടുണ്ട് . ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനിൽ അതിമനോഹകരമായ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. നാടാൻ പാട്ടിന്റെ ശൈലിയിലുളള പാട്ടാണിത്. ലാലേട്ടൻ പാടുന്നതന്റെ വീഡിയോ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇതുവരെ പുറത്തു വന്നിട്ടില്ല. ഉടൻ വരുനെന്ന് പ്രതീക്ഷയിലാണ് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X