മുഖ്യമന്ത്രിയെപാട്ടുകാരനാക്കാന്‍ മോഹം:ഗോപിസുന്ദര്‍

By Aswathi

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗങ്ങളും വാഗ്ദാനങ്ങളും മാത്രമേ ജനങ്ങള്‍ കേട്ടിട്ടുള്ളു. എന്നാല്‍ ആ ശബ്ദത്തില്‍ വ്യത്യസ്തമായത് എന്തോ ഉണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത് ഒരേ ഒരാള്‍ക്ക് മാത്രമാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്. ഉമ്മന്‍ചാണ്ടി സാറിനെ കൊണ്ട് ഒരു പാട്ട് പാടിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപി സുന്ദര്‍ തന്റെ ആഗ്രഹം പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടേത് വ്യത്യസ്തമായ ഒരു ശബ്ദമാണെന്നാണ് ഗോപിസുന്ദര്‍ പറയുന്നത്. ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിസാറിന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ്. ചില പ്രത്യേക പാട്ടുകള്‍ക്ക് യോജിക്കുന്ന ശബ്ദം. ഒരു സംഗീത സംവിധായകനായ താന്‍ വ്യത്യസ ശബ്ദം കേട്ടാല്‍ അത് ശ്രദ്ധിക്കും. ചാണ്ടിസാറിന്റെ ശബ്ദം വളരെ ആകര്‍ഷണമുള്ളതാണ്- ഗോപി സുന്ദര്‍ പറഞ്ഞു.

oommen-chandy-gopi-sunder

പക്ഷെ ഒരു വ്യക്തി എന്ന നിലയിക്ക് അദ്ദേഹത്തോട് ഇക്കാര്യം പറയാന്‍ പേടിയുമാണ്. അതേ സമയം ഒരു അവസരം കിട്ടിയാല്‍ ഇക്കാര്യം ചോദിക്കും. അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരുപാട്ട് താന്‍ പാടിക്കുകയും ചെയ്യും. അത് പക്ഷെ ഒരിക്കലും സിനിമാ പാട്ടോ റൊമാന്റിക്കോ ആയിരിക്കില്ലെന്നും ഗോപി സുന്ദര്‍ ഉറപ്പു നല്‍കുന്നു. ലോകം മുഴുവന്‍ ആസ്വദിക്കുന്ന ഗാനമായിരിക്കും.

ഉമ്മന്‍ചാണ്ടിയെ കൊണ്ട് പാടിക്കുന്ന പാട്ട് സാമൂഹ്യദൗത്യമുള്ളതായിരിക്കണം എന്ന നിര്‍ബന്ധവും സംഗീത സംവിധായകനുണ്ട്. വ്യത്യസ്ത പാട്ടുകള്‍ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹമെന്നും ചാണ്ടി സാറിന്റെ ശബ്ദത്തിലൂടെ വ്യത്യസ്തമായ സംഗീതം കൊണ്ടുവരാന്‍ കഴിയമെന്നാണ് വിശ്വാസമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X