ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ, സം​ഗീത സംവിധായകനെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍

ഭാഷയുടെ അതിർ വരമ്പുകളില്ലാതെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വിവിധ തലമുറകളെ തന്റെ മാസ്മരിക സംഗീതത്തിലൂടെ കൈയിലെടുക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന സം​ഗീത ഇതിഹാസമാണ് ഇളയരാജ. നിത്യഹരിതമായ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ മെലഡികൾ മുതൽ ഫാസ്റ്റ് നമ്പറുകൾ വരെ അദ്ദേഹം തൊട്ടതെല്ലാം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു.

ലോകമെമ്പാടും ആരാധകരുള്ള ഇളയരാജ പലപ്പോഴും വിവാദ പരാമർശങ്ങളിലൂടെയും പ്രവർത്തികളിലൂടെയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സം​ഗീത സംവിധായകന്റെ ഒരു പ്രവർത്തി ചർച്ചയാവുകയാണ്. ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ ഇളയരാജ കയറിയതാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്.

Ilaiyaraaja Srivilliputhur Andal Temple

തമിഴ്നാട്ടിലെ പുരതനമായ ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്. ഉടൻ തന്നെ സം​ഗീത സംവിധായകനെ ക്ഷേത്ര ഭാരവാഹികള്‍ തിരച്ചിറക്കി. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവാദമില്ല. അതിനാലാണ് ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തിരിച്ചിറക്കിയത്.

ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥ മണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്ര അധികൃതരും ഭക്തരും തടഞ്ഞത്. തുടർന്ന് ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ശേഷം പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് പോകുന്ന വീഡിയോ സോഷ്യൽമീ‍ഡിയയിൽ വൈറലായി. സംഭവം ചർച്ചയായതോടെ സം​ഗീത സംവിധായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ആളുകൾ എത്തി.

സം​ഗീത സംവിധായകന് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നാണ് ഇളയരാജയെ അനുകൂലിച്ചവർ അഭിപ്രായപ്പെട്ടത്. ശ്രീകോവിലിൽ പൂജാരിമാർ മാത്രമെ സാധാരണയായി പ്രവേശിക്കാറുള്ളു. സംഭവത്തിനുശേഷം ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണം നൽകി.

ഈ ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ നാടോടി സംഗീതവും പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളും പാശ്ചാത്യ ക്ലാസിക്കൽ സംഗീതവുമായി സംയോജിപ്പിച്ച് തന്റെതായ ശൈലി സംഗീത ലോകത്ത് സൃഷ്ടിച്ചെടുത്തു ഇളയരാജ മലയാളികൾക്കും അദ്ദേഹത്തിന്റെ കയ്യൊപ്പിൽ അനശ്വരമാക്കിയ നിരവധി ഗാനങ്ങൾ നൽകിയിട്ടുണ്ട്.

More from Filmibeat

Read more about: music
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X