For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്മി ചേച്ചിയെ കണ്ടു!! കൂടെ അമ്മയും ചേച്ചിയും നഴ്സുമാരുമുണ്ട്, ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇഷാൻ

    |

    ഒക്ടോബർ രണ്ടാം തീയതിയാണ് കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തികൊണ്ട് വയലിസ്റ്റ് ബാലഭാസ്കർ ഈ ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നത്. ബാല വിയോഗം ഇന്നും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇന്നും ആ സത്യവുമായി പൊരുത്തപ്പെടാൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

    എട്ടാം ക്ലാസുകാരനാണെന്ന് പറയും!! എന്നൽ അദ്ദേഹം സംസാരിക്കുന്നതോ.. ഇന്നസെന്റിനെക്കുറിച്ച് റിമി ടോമി

    ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു ആ അപകടം സംഭവിച്ചത്. മകൾ അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ലക്ഷ്മിയേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായ‌ിരുന്നു. എന്നാൽ ഒക്ടേബർ 2 ന് പുലർച്ചെ ബാലയും മകളുടെ ലോകത്തിലേ‌യ്ക്ക് പോകുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലക്ഷ്മി ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു ആശുപത്രി വിട്ടത്. ബാലഭാസ്കറിന്റെ വിയോഗത്തിനു ശേഷം കേരള ജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ലക്ഷ്മിയ്ക്ക് വേണ്ടിയായിരുന്നു. ഇവർ തിരികെ ജീവിതത്തിലേയ്ക്ക് മടങ്ങി വരണമെന്നായിരുന്നു എല്ലാവരുടേയും പ്രാർത്ഥന.

    ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് സൂര്യ!! അപ്പോൾ തന്നെ ഓക്കെ പറഞ്ഞു, പ്രണയ വിവാഹത്തെ കുറിച്ച് ജ്യോതിക

     ലക്ഷ്മിയെ കണ്ടു

    ലക്ഷ്മിയെ കണ്ടു

    ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയെ ലക്ഷ്മിയിയെ സന്ദർശിച്ചതായി സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ് . ഫേസ്ബുക്കിലൂടെയാണ് ഇഷാൻ ഇക്കാര്യം വ്യക്തമാക്കിയത് . സഹോദരന്റെ ഭാര്യ അമ്മയ്ക്ക് തുല്യമാണ്. ലക്ഷ്മി ചേച്ചി അന്നു മുതൽ ഇന്നുവരെ ഞങ്ങളുടെ ഓരോ ചുവടിലും ബാലു അണ്ണനോടൊപ്പമുണ്ട്. ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി..ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണമെന്നും ഇഷാൻ പറഞ്ഞു.

    സഹായത്തിനായി  നഴ്സ്

    സഹായത്തിനായി നഴ്സ്

    ലക്ഷ്മിയെ പരിചരിക്കാനായി അമ്മയും ചേച്ചിയും രണ്ട് നഴ്സുമാരും ഉണ്ടെന്ന് ഇഷാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അടുത്ത ബന്ധമോ പരിചയമോ ഇല്ലാത്തവർ പോലും ലക്ഷ്മിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചിരുന്നു. ഹോസ്പിറ്റലസിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ലക്ഷ്മിയുടെ അവസ്ഥയെ കുറിച്ച് ജനങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത് ബാലഭാസ്കറിന്റെ സുഹൃത്തും മ്യൂസിഷ്യനുമായ സ്റ്റീഫൻ ദേവസിയായിരുന്നു. എന്നാൽ ലക്ഷ്മി ഹോസ്പിറ്റൽ വിട്ടതിനു ശേഷം കൂടുതൽ വിവിരം അറിയാൻ കഴിഞ്ഞിരുന്നില്ല.

    ബാലു അണ്ണൻ വിദേശത്ത് പോയി

    ബാലു അണ്ണൻ വിദേശത്ത് പോയി

    ബാലു അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്നാണ് മനസിനെ പഠിപ്പിച്ചിരിക്കുന്നത്. സാധാരണ വിദേശത്ത് പ്രോഗ്രാമിനു പോകുമ്പോൾ ചേച്ചിയെ സുഹൃത്തുക്കളെ ഏൽപ്പിച്ചിട്ടാണ് പോകാറുളളത്. ഇതു അത്രയെ ഉളളുവെന്നും ഇശ്ൻ പറയുന്നുണ്ട്.ബാലഭാസ്കറിന്റെ വിയോഗം ഇന്നും സുഹൃത്തുക്കൾക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നള്ള ഇഷാന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തമാണ്.

     യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നു

    യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നു

    അപകടത്തിൽ ഗുരുതരമായ പരിക്കുകളേറ്റ ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്.മാനസീകമായും ശാരീരികമായും ആരോഗ്യം വീണ്ടെടുക്കുന്നത് ലക്ഷ്മിക്കു കൂടുതൽ സമയം ആവശ്യമാണ്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ലക്ഷ്മിക്ക് ഇപ്പോൾ ആകുന്നുണ്ട് . വലതുകാലിലെ പരുക്കു കൂടി ഭേദമായാൽ ലക്ഷ്മിയ്ക്ക് പൂർണ്ണമായും നടക്കാൻ കഴിയും

    English summary
    music director ishan says about balabhaskar wife lakshmi health condition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X