ജാസി ഗിഫ്റ്റിന്‍റെ സഹോദരി അന്തരിച്ചു, തീരാവേദനയില്‍ പങ്കുചേര്‍ന്ന് സുഹൃത്തുക്കള്‍! ജിസ്സിക്ക് വിട

ലജ്ജാവതിയേ എന്ന ഗാനത്തിലൂടെയായിരുന്നു ജാസി ഗിഫ്റ്റ് കേരളക്കരയുടെ ഹരമായി മാറിയത്. ആലാപനം മാത്രമല്ല സംഗീത സംവിധാനവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ജാസി ഗിഫ്റ്റിന്റെ സഹോദരിയായ ജിസ്സി ഗിഫ്‌റ് അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 40 വയസ്സുകാരിയായ ജിസ്സി കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശിയായ ജോജോയാണ് ജിസ്സിയുടെ ഭര്‍ത്താവ്. തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ജിസ്സി കേരള സര്‍വ്വകലാശാലയില്‍ നിന്നും എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി പേരാണ് ജിസ്സി ഗിഫ്റ്റിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്.

Jassi Gift

ജിസ്സി ഗിഫ്റ്റ്‌ പ്രിയ സഹോദരി യാത്രയായി, നമ്മുടെ പ്രിയ ജാസിഗിഫ്റ്റ്‌ അണ്ണന്റെ അനുജത്തിയാണ് ജിസ്സി . കരൾ സംബന്ധമായ അസുഖത്തിൽ ചികിത്സയിലായിരുന്നു .കുടുംബത്തിന്റെ ദുഃഖത്തിൽ അവരോടൊപ്പം ചേർന്ന് ജിസ്സിക്ക് നിത്യശാന്തി നേരുന്നുവെന്നായിരുന്നു ഗായകനായ ഇഷാന്‍ ദേവ് കുറിച്ചത്. ജാസിയുടേയും കുടുംബത്തിന്‍റേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Recommended Video

Mammootty's surprise Birthday Gift To A Kid | FilmiBeatMalayalam

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് ജാസി ഗിഫ്റ്റ്. ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയേ എന്ന ഗാനത്തിലൂടെയായിരുന്നു ജാസി ശ്രദ്ധിക്കപ്പെട്ടത്. അടിപൊളി ഗാനങ്ങള്‍ മാത്രമല്ല മെലഡി ഗാനങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് അദ്ദേഹം. സഫലമെന്ന ചിത്രത്തിലൂടെയായിരുന്നു ജാസി ഗിഫ്റ്റ് സിനിമയില്‍ അരങ്ങേറിയത്. പോക്കിരിരാജ, അശ്വാരൂഢന്‍, ഡിസംബര്‍, ബല്‍റാം വേഴ്‌സ് താരാദാസ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വേറിട്ട ആലാപന ശൈലിയും ശബ്ദവുമാണ് ജാസി ഗിഫ്റ്റിന്‍രെ പ്രത്യേകത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X