ഔസേപ്പച്ചന്‍ പാടുന്നു, അഭിനയിക്കുന്നു
സംഗീത സംവിധായകര്‍ പാടുന്നത് മലയാള സിനിമയില്‍ പുതുമയൊന്നുമല്ല. ഗായകര്‍ സംഗീത സംവിധായകരാകുന്നതും സംഗീത സംവിധായകര്‍ ഗായകരാകുന്നതും നമ്മള്‍ എത്രയോ കണ്ടതാണ്. എന്നാല്‍ സംഗീതസംവിധാനത്തോടൊപ്പം പാട്ടുപാടുകയും അഭിനയിക്കുകയും ചെയ്യുന്നത് അപൂര്‍വ്വമല്ലേ. അത്തരമൊരു അപൂര്‍വ്വതയിലേക്കാണ് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ കാലെടുത്തുവയ്ക്കുന്നത്.
വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെയാണ് ഔസേപ്പച്ചന്‍ അഭിനയരംഗത്തേക്കു വരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ സോങ് പാടുന്നതും അദ്ദേഹം തന്നെ. ഇതില്‍ അദ്ദേഹത്തിന്റെ കൂടെ പാടുന്നത് ആരാണെന്നല്ലേ, നടന്‍ പ്രതാപ് പോത്തന്റെ മകള്‍ കേയ. ദക്ഷിണാമൂര്‍ത്തി വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഗീതം നിര്‍വഹിച്ച കരിനീല കണ്ണുള്ള പെണ്ണേ എന്ന ഗാനവും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

പ്രതാപ് പോത്തന്‍, സണ്ണി വെയ്ന്‍, രമ്യാ കൃഷ്ണ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് അപ്പവും വീഞ്ഞും. നീണ്ട കാലത്തിനു ശേഷം രമ്യ കൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് അപ്പവും വീഞ്ഞും. തെലുങ്കു നായിക രേഷ്മയാണ് നായിക. സുനില്‍ സുഖദ, രാജേഷ് ഹെബ്ബാര്‍, ലിഷോയ്, അബ്രഹാം കോശി, ഫേവര്‍ ഫ്രാന്‍സിസ്, കോട്ടയം സോമരാജ്, ശ്വേതാ മേനോന്‍, ദേവി അജിത്ത്, ഗീതാ വിജയന്‍, വല്‍സല മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എ.ടി.എം. പ്രൊഡക്ഷന്റെ ബാനറില്‍ ഷൈന്‍ മാടക്കല്‍, ടി.സി. ബാബു തോട്ടപ്പുറം എന്നിവരാണു നിര്‍മാതാക്കള്‍.
പ്രതാപ് പോത്തനും രമ്യ കൃഷ്ണയും നീണ്ടകാലത്തിനു ശേഷമാണ് ഒന്നിച്ചഭിനയിക്കുന്നത്. സംഗീതത്തിനും പ്രാധാന്യമുള്ളൊരു ചിത്രമാണിത്. മെര്‍ലിന്‍ എന്ന വേഷമാണ് രമ്യാ കൃഷ്ണന്റേത്. ഫെര്‍ണാണ്ടസ് എന്ന കഥാപാത്രമാണ് പ്രതാപ് പോത്തന്റെത്.


Click it and Unblock the Notifications











