പ്രശസ്ത സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. കാന്‍സര്‍ ബാധ കാരണം ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. മലയാളത്തില്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെയായിരുന്നു എസ് ബാലകൃഷ്ണന്‍ സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്.
ഈ കൂട്ടുകെട്ടിന്റെ റാംജിറാവു സ്പീക്കിംഗ് ആയിരുന്നു എസ് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. സിനിമയിലെ നാലു പാട്ടുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍,വിയറ്റ്‌നാം കോളനി എന്നീ സിനിമകളിലും സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടിനൊപ്പം എസ് ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.

കിലുക്കാംപട്ടി,നക്ഷത്രകൂടാരം,എംജിആര്‍ നഗറില്‍,ഗൃഹപ്രവേശം,മിസ്റ്റര്‍ ആന്‍ മിസിസ്, മഴവില്‍കൂടാരം,ഇഷ്ടമാണ് നൂറുവട്ടം,സ്‌നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകള്‍,മായക്കാഴ്ച,മൊഹബത്ത് തുടങ്ങിയ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയാണ് എസ് ബാലകൃഷ്ണന്റെ സ്വദേശം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഉപരിപഠനത്തിനായി പോവുകയും തുടര്‍ന്ന് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.
1975ല്‍ ഗുണ സിങ്,രാജന്‍ നാഗേന്ദ്ര തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ചാണ് അദ്ദേഹം സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇളയരാജയ്‌ക്കൊപ്പവും എസ് ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു. സംവിധായകന്‍ ഫാസിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിനെ പരിചയപ്പെടുകയും ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിംഗിന് സംഗീതം നല്‍കുകയും ചെയ്തത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മൊഹബത്ത് എന്ന ചിത്രത്തിനു വേണ്ടിയാണ് ഒടുവില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. എആര്‍ റഹ്മാന്റെ ഉടമസ്ഥതയിലുളള കെഎം മ്യൂസിക്ക് കണ്‍സര്‍വേറ്ററിയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications











