സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നു...

സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് പ്രിയ സംഗീത സംവിധായകന്റെ തിരിച്ചുവരവ്. ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കും. മലയാളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വെള്ളേപ്പത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എസ്പി വെങ്കിടേഷ് കുറിച്ചു. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ പൂക്കാടനും നിർമ്മാതാവിനും നന്ദി അറിയിച്ചിട്ടുണ്ട്.

velleppam

പതിനെട്ടാം പടി താരം അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരിഫുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജോസ് മോൻ എന്ന കഥാപാത്രത്തെയാണ് അക്ഷയ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വെള്ളേപ്പ'ത്തിന്റെ ടാഗ് ലൈനും രസകരമാണ്. 'ഉള്ളു പൊള്ളി വെന്ത ഒരു തമാശകഥ' എന്നാണ്. റൊമാന്റിക് കോമഡി ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ ആണ്. തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളേപ്പം. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം റോമ വെള്ളപ്പത്തിലൂടെ വെള്ളിത്തിരയിൽ മടങ്ങി എത്തുകയാണ്. അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരിഫ് എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ,ലിയോണ ലിഷോയ്,ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Read more about: movie noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X