പാട്ടിന്റെ പാലാഴി തീർത്ത പ്രതിഭ; സംഗീത സംവിധായകൻ എസ്പി വെങ്കടേഷ് അന്തരിച്ചു
സംഗീത സംവിധായകൻ എസ്പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ രംഗത്ത് തിളങ്ങിയ സംഗീത സംവിധായകനാണ് എസ്പി വെങ്കടേഷ്. കുട്ടേട്ടൻ, രാജാവിന്റെ മകൻ, മഹായാനം, ധ്രുവം, വാത്സല്യം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു എസ്പി വെങ്കടേഷ്.
ലോകാവസാനം വരെ എസ്പി വെങ്കിടേഷിന്റെ പാട്ടുകൾ മലയാളികൾ പാടുമെന്നാണ് ഗായകൻ എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'ഒരുപാട് ഓർമകളും, അങ്ങയുടെ വേർപാടിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകൾ അങ്ങ് മലയാള സിനിമയ്ക്ക് നൽകി. എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങൾ. അതിൽ എത്രയോ പാട്ടുകൾ പാടാൻ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു. അങ്ങയുടെ പാട്ടുകൾ ഈ ലോകാവസാനം വരെ മലയാളികൾ ഏറ്റൂ പാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികൾ,' എംജി ശ്രീകുമാർ പങ്കുവെച്ച അനുശോചനക്കുറിപ്പിങ്ങനെ.



Click it and Unblock the Notifications











