പെണ്ണിനെ പിടിക്കാനോ ഒടിക്കാനോ കഴിയില്ല! ബഹുമാനിക്കാന്‍ പഠിക്കടോ, പെണ്ണ് പിടിയനെന്ന് വിളിച്ചവനോട് ഗോപി സുന്ദര്‍

ഗായിക അമൃത സുരേഷിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നത്. പിന്നീട് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. സുഹൃത്തുക്കളുടെയോ സഹപ്രവര്‍ത്തകരുടെയോ ആരുടെ കൂടെ നിന്നാലും അതെല്ലാം മറ്റൊരു അര്‍ത്ഥത്തിലാണ് പ്രചരിക്കാറുള്ളത്.

ഇത്തരത്തില്‍ നിരന്തരം സൈബര്‍ അക്രമങ്ങള്‍ നേരിടാറുണ്ടെങ്കിലും അതിനെയെല്ലാം വളരെ ലാഘവത്തോടെയാണ് ഗോപി സുന്ദര്‍ കൈകാര്യം ചെയ്യാറുള്ളത്. തന്നെ വിമര്‍ശിക്കാനോ പരിഹസിക്കാനോ വരുന്നവര്‍ക്ക് അതേ നാണയത്തിലുള്ള മറുപടി താരം കൊടുക്കാറുണ്ട്. അത്തരത്തില്‍ പെണ്ണുപിടിയന്‍ ആണെന്ന് വിശേഷിപ്പിച്ച ആള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

gopi-sunder

പെണ്ണുപിടിയന്‍ എന്നാണ് ഒരാള്‍ ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റിട്ടത്. ഇയാള്‍ക്ക് കൊടുത്ത മറുപടിയാണ് സ്‌ക്രീന്‍ഷോട്ട് സഹിതം താരം പങ്കുവെച്ചത്. 'മണ്ടന്മാരെ ഇതിലേ... നിങ്ങള്‍ക്കുള്ള സ്ഥലം ഇവിടെയാണ്, കമോണ്‍ ഡ്രാ... എന്നാണ് താരം ക്യാപ്ഷനായി കൊടുത്തത്. മാത്രമല്ല പെണ്ണുപിടിയനാണെന്ന് പറഞ്ഞ ആള്‍ക്ക് സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ പറ്റിയൊരു നിര്‍ദ്ദേശവും ഗോപി നല്‍കിയിരിക്കുകയാണ്.

'നിനക്ക് പിടിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങള്‍ മണിമണ്ടന്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളയ്ക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തുവല്ല. ജീവനുള്ള ഒരു മനുഷ്യനെ ജന്മം നല്‍കാന്‍ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടിയായി മാത്രം കാണാന്‍ കഴിയുന്നതില്‍ എനിക്ക് അത്ഭുതമില്ല എന്റെ മണികണ്ഠാ... എന്നുമാണ് വിമര്‍ശകന് ഗോപി സുന്ദറിന്റെ മറുപടി.

ഇതിനൊപ്പം സുഹൃത്തുക്കളോട് ഇന്നത്തെ കളി അവസാനിച്ചെന്നും ഇനി ഞാന്‍ ഇന്നത്തെ എന്റെ ജോലി തുടങ്ങട്ടെന്നും ഉച്ചയ്ക്കത്തെ ഇടവേളയില്‍ കാണാം, അതുവരെ സുഹൃത്തുക്കളെല്ലാവരും ആസ്വദിക്കൂ... എന്നും പറഞ്ഞാണ് ഗോപി സുന്ദര്‍ പോയത്.

gopi-sunder

കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരമാണ് ഗോപി സുന്ദര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് മുന്‍പ് ഗായികയായ അഭയ ഹിരണ്‍മയിയുടെ കൂടെ ലിവിംഗ് ടുഗദറായി ജീവിക്കാന്‍ തുടങ്ങിയത് മുതലാണ് താരം പരിഹസിക്കപ്പെടാന്‍ തുടങ്ങിയത്. അഭയ ഹിരണ്‍മയിക്കൊപ്പം 14 വര്‍ഷം ജീവിച്ചതിനുശേഷമാണ് താരം അവരുമായി വേര്‍പിരിയുന്നത്.

അഭയയുമായി പിരിഞ്ഞു എന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് അമൃതയുടെ കൂടെ ജീവിക്കുകയാണെന്നാണ് പറഞ്ഞത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. പരിഹസിക്കാന്‍ എത്തിയവര്‍ക്കൊക്കെ ഒരുമിച്ചുള്ള ചിത്രങ്ങളിലൂടെ ഇരുവരും മറുപടി പറഞ്ഞു. എന്നാല്‍ ഈ ബന്ധം അധികം മുന്നോട്ടു പോകാതെ തകര്‍ന്നു. അഭിപ്രായ വ്യത്യാസങ്ങളാണ് ഗോപി സുന്ദറുമായിട്ടുള്ള വേര്‍പിരിയലിന് കാരണമെന്ന് അമൃത പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനുശേഷം യുവ ഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളുമായി എത്താറുള്ള ഗോപിക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇദ്ദേഹം സ്ത്രീകളുമായി മോശം ബന്ധമാണെന്നും പെണ്ണ് പിടിയനാണെന്നുമൊക്കെയുള്ള തരത്തില്‍ പ്രചരണമുണ്ടായി. ഇത്തരം പരിഹാസങ്ങളെ താരം വളരെ നിസാരമായിട്ടാണ് നേരിടാറുള്ളത്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X