ഗോപി സുന്ദർ രണ്ടും കൽപ്പിച്ചാണ്, 'ഒരു പണി വരുന്നുണ്ട് അവറാച്ചാ' എന്ന് താരം! പുരുഷന് നീതിയുണ്ടാവുമോന്ന് ആരാധകർ
നടി ഹണി റോസിനെ കുറിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നടിയുടെ പരാതിയില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. മാത്രമല്ല തനിക്കെതിരെ സംസാരിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും പരാതിയുമായി നടി എത്തിയിരുന്നു.
കഴിഞ്ഞ കുറെ കാലമായി സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടുന്ന നിരവധി താരങ്ങള്‍ ഉണ്ട്. കൂടുതലും നടിമാരാണ്. എന്നാല്‍ അവര്‍ക്കൊപ്പം ഏറ്റവുമധികം മോശം പ്രതികരണങ്ങള്‍ നേരിടേണ്ടിവന്ന താരമാണ് സംഗീത സംവിധായകനായ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് താഴെ വളരെ മോശമായ രീതിയിലാണ് ചിലര്‍ കമന്റുമായി എത്താറുള്ളത്.

തന്നെ പരിഹസിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി ഗോപി നല്‍കാറുമുണ്ട്. ചിലരുടെ കമന്റുകള്‍ തിരഞ്ഞെടുത്ത് അതിന് മറുപടിയുമൊക്കെ താരം കൊടുക്കാറുണ്ട്. ഇപ്പോഴിതാ പണി വരുന്നുണ്ട് അവറാച്ചാ എന്ന് പറഞ്ഞു പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
'സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഗത ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും സൈബര്‍ ഭീഷണി, ആക്രമണം അല്ലെങ്കില്‍ അപകീര്‍ത്തി എന്നിവ പോലുള്ള പല അധികാര പരിധികളിലും ഒരു കുറ്റകൃത്യമായി മാറുകയും ചെയ്യും. നിങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുകയും ഓഫ്‌ലൈനിലും ഓണ്‍ലൈനിലും മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറുകയും ചെയ്യേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സുരക്ഷിതമായി തുടരുക, പോസിറ്റീവ് ഡിജിറ്റല്‍ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുക!
ഒരു പണി വരുന്നുണ്ട് അവറാച്ച...' എന്നുമാണ് ഗോപി സുന്ദര്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. ഇതോടെ ഗോപി സുന്ദറും കേസ് കൊടുത്തേക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. മാത്രമല്ല മുന്‍പ് പരിഹാസവുമായി വന്ന ആളുകള്‍ ഇപ്പോള്‍ താരത്തിന് പിന്തുണ അറിയിച്ചാണ് എത്തിയിരിക്കുന്നത്.

'നിങ്ങളും ഏറ്റവും കൂടുതല്‍ സൈബറിടങ്ങളില്‍ ഉപദ്രവിക്കപ്പെട്ട വ്യക്തികളില്‍ ഒരാളാണ്. എന്നിട്ടും ഇത്ര ക്ഷമയോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ സാധിക്കുവെന്ന് എല്ലായ്‌പ്പോഴും ഞാന്‍ ചിന്തിക്കുമായിരുന്നു എന്ന് പറയുകയാണ് ഒരു ആരാധകന്‍. അണ്ണന്‍ പെണ്ണ് ആയിരുന്നെങ്കില്‍ ഈ കമന്റ് ഇട്ടവന്മാര്‍ എല്ലാം ജയിലില്‍ പോയേനെ.. ആണുങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ...' എന്നിങ്ങനെയാണ് കമന്റുകള്‍.
അഭയ ഹിരണ്‍മയിക്കൊപ്പം 14 വര്‍ഷത്തോളം ലിവിങ് ടുഗെതറായി ജീവിച്ചിരുന്ന ഗോപി സുന്ദര്‍ ആ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് മുതലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അമൃതയും ഗോപിയും തമ്മില്‍ വേര്‍പിരിഞ്ഞു. ഇത് കൂടുതല്‍ പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി.
പിന്നീട് യുവഗായികമാര്‍ക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളോ വീഡിയോയോ പങ്കുവെച്ചാല്‍ അവരൊക്കെ ഗോപി സുന്ദറിന്റെ കാമുകിമാരാണെന്ന തരത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ താഴെ അശ്ലീല പരാമര്‍ശങ്ങളും വന്നു. ഇതിനെതിരെ ചുട്ട മറുപടികള്‍ നല്‍കി കൊണ്ടാണ് ഗോപി സുന്ദര്‍ പ്രതികരിക്കാറുള്ളത്.


Click it and Unblock the Notifications











