ഇതുവരെ കാണാത്ത ലാലേട്ടനെയായിരിക്കും നിങ്ങള്‍ ഒടിയനില്‍ കാണുക! തുറന്നു പറഞ്ഞ് സാം സിഎസ്
മോഹന്‍ലാല്‍ ചിത്രം ഒടിയനായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ച മേക്ക് ഓവറായിരുന്നു ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയിരുന്നത്. ഒടിയന്റെതായി പുറത്തിറങ്ങിയ ടീസറും വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ഒടിയന്‍ മാണിക്യന്റെ യൗവനകാലം കാണിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലാലേട്ടനൊപ്പം,മഞ്ജു വാര്യര്‍,പ്രകാശ് രാജ്,നരേന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫാന്റ്‌റസി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായകന്‍ ഒടിയന്‍ ഒരുക്കുന്നത്. ഒടിയനു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. തമിഴ്,തെലുങ്ക് ഭാഷകളിലൂടെ ശ്രദ്ധേയനായ സാം സിഎസാണ്.

ഒടിയനിലൂടെയാണ് സാം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം ഒടിയന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സാം സിഎസ് തന്റെ ട്വിറ്റര്‍ പേജില്‍ എത്തിയിരുന്നു. ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു സാം ഒടിയന്റെ വിശേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. മലയാളത്തിലേക്കുളള തന്റെ അരങ്ങേറ്റം ഇത്രയും ഗംഭീരമായൊരു ചിത്രത്തിലൂടെയായത് വലിയ ഭാഗ്യമാണെന്നും ഒടിയന്‍ എന്ന ചിത്രം മലയാള സിനിമയെയും മോഹന്‍ലാല്‍ എന്ന നടനെയും വേറൊരു ലെവലിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വീഡിയോയില്‍ സാം സിഎസ് പറഞ്ഞു. ഇതുവരെ കാണാത്ത ഒരു ലാലേട്ടനെ നിങ്ങള്‍ക്കിതില്‍ കാണാമെന്നും വീഡിയോയില്‍ സാം പറയുന്നുണ്ട്.


Click it and Unblock the Notifications