twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡേവിഡിലെ പാട്ടിനെതിരേ മുസ്ലീം സംഘടനകള്‍

    |

    David
    മുംബൈ: വിശ്വരൂപത്തിനെതിരേ കോലാഹലമുയര്‍ത്തുന്ന മതമൗലികവാദികള്‍ ബിജോയ് നമ്പ്യാരുടെ ഡേവിഡിനെതിരേയും വാളോങ്ങുന്നു. റിലീസ് ചെയ്യാനുള്ള ഈ പടത്തിലെ യാ ഹുസൈന്‍ എന്ന പാട്ടിനെതിരേ ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

    വിവാദത്തിനില്ലെന്നും ലക്കി അലിയുടെ ഈ പാട്ട് ഒഴിവാക്കും. പക്ഷേ, മനോഹരമായ സംഗീതം ചിത്രത്തില്‍ ഉപയോഗിക്കുക തന്നെ ചെയ്യും-സംവിധായകന്‍ അറിയിച്ചു.

    പാട്ട് പുറത്തുവന്ന ഉടന്‍ തന്നെ ചിലര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അവരോട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മതനേതാക്കളുടെ സാന്നിധ്യത്തില്‍ പാട്ട് കാണിയ്ക്കുകയും അവര്‍ നിര്‍ദ്ദേശിച്ച് എതിര്‍പ്പ് പരിഗണിയ്ക്കുകയും ചെയ്തു. അവര്‍ നിര്‍ദ്ദേശിച്ച രംഗങ്ങള്‍ ഒഴിവാക്കി പാട്ട് കാണിയ്ക്കുന്നതിനേക്കാള്‍ നല്ലത് അത് കട്ട് ചെയ്യുകയാണെന്ന് തീരുമാനിച്ചു.

    സൗഹൃദത്തിന്റെ കരം നീട്ടാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ പ്രതിഷേധിക്കും. അത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു വിവാദത്തിനും ആഗ്രഹിക്കുന്നില്ല. സിനിമ എത്രയും വേഗം പുറത്തിറങ്ങേണ്ടതുണ്ട്. ഇതാണ് നമ്മുടെ രാജ്യത്തെ സ്ഥിതി-നമ്പ്യാര്‍ വ്യക്തമാക്കി.

    English summary
    Director Bejoy Nambiar has decided to remove Lucky Ali’s song Ya Hussain from his new film David after some groups objected to it. However, he has retained the tune in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X