»   » തിയേറ്ററില്‍ പോയി സിനിമ കാണാത്ത മോഹന്‍ലാല്‍, അങ്കമാലീ ഡയറീസിനെ കുറിച്ച് പറഞ്ഞത്

തിയേറ്ററില്‍ പോയി സിനിമ കാണാത്ത മോഹന്‍ലാല്‍, അങ്കമാലീ ഡയറീസിനെ കുറിച്ച് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുകൂട്ടം പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രമാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

അങ്കമാലി ഡയറീസ് നായകന്‍ പത്മപ്രിയക്കൊപ്പം??? ആ പഴയ ഫോട്ടോ വൈറലാകുന്നു!!!

ഒരു താരമൂല്യവുമില്ലാതെ പുറത്തിറങ്ങിയ ചിത്രത്തിന് സിനിമയ്ക്കകത്തെ വലിയ വലിയ താരങ്ങള്‍ പോലും പ്രശംസയുമായി എത്തുന്നു. ഇപ്പോഴിതാ ചിത്രം കണ്ട മോഹന്‍ലാലും അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നു.

ലാലിന്റെ വാക്കുകള്‍

അങ്കമാലി ഡയറീസ് കാണാന്‍ ഇടയായി എന്നും സിനിമ ഒരുക്കിയ രീതിയില്‍ താന്‍ ആകൃഷ്ടനായി എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ച വച്ചു എന്ന് പറയുന്ന മോഹന്‍ലാല്‍ ചെമ്പന്‍ വിനോദിനെയും ലിജോ ജോസ് പെല്ലിശ്ശേരിയെയും പ്രത്യേകം പരമാര്‍ശിച്ചു.

സിനിമ കാണാത്ത ലാല്‍

മോഹന്‍ലാല്‍ ഫാന്‍സിന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, മോഹന്‍ലാല്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവാണ്. സ്വന്തം സിനിമ പോലും തിയേറ്ററില്‍ ഇരുന്നു കാണാത്ത ആളാണ് അങ്കമാലി ഡയറീസ് എന്ന കൊച്ചു, വലിയ ചിത്രത്തെ പ്രശംസിച്ചിരിയ്ക്കുന്നത് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.

വൈറലാകുന്നു

മോഹന്‍ലാലിന്റെ പ്രശംസ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിന് പിന്നില്‍ പ്രവൃത്തിച്ചവരും ആരാധകരുമെല്ലാം ഒരു മണിക്കൂര്‍ മുന്‍പ് ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തു പോകുന്നു. കമന്റുകളും ലൈക്കുകളും കുമിയുകയാണ് പോസ്റ്റിന് താഴെ.

എന്താണ് അങ്കമാലി ഡയറീസ്

ഒട്ടും അതിഭാവുകത്വമില്ലാതെ എണ്‍പത്തിയാറോളം പുതുമുഖ താരങ്ങളെ കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. അത് തന്നെയാണ് ചിത്രത്തിന്റെ മികവും. പെപ്പെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗ്ഗസ് മുതല്‍ ഓരോ കഥാപാത്രവും ചിത്രത്തിലെ തങ്ങളുടെ പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടുന്നു.

English summary
MUST READ! Mohanlal Is All Praises For Angamali Diaries!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam