23 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചിത്രം, ന്യൂജനറേഷന്‍ എഡിറ്റിങില്‍ പുറത്തിറങ്ങിയാല്‍
ടീസറോ, ട്രെയിലറോ ഇല്ലാത്ത കാലത്ത് തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കല്‍...
ടീസറോ, ട്രെയിലറോ ഇല്ലാത്ത കാലത്ത് തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണിത്.
തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മണിചിത്രത്താഴിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നു. ട്രെയിലര്‍ കാണാം.

ട്രെയിലര്‍
ഒരു മിനിട്ടും 39 സെക്കന്റുമുള്ളതാണ് ട്രെയിലര്‍. സസ്‌പെന്‍സോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്

23 വര്‍ഷങ്ങള്‍ക്ക് ശേഷം
റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. 1993ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഫാസിലായിരുന്നു. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിര്‍മാണം
സ്വര്‍ഗ ചിത്രത്തയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്. മനുഷ്യന്റെ മനോനിലയുമായി ബന്ധപ്പെടുത്തി ഒരുക്കിയ ചിത്രത്തിലൂടെ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
വീഡിയോ കാണാം
ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോ കാണാം.
ശോഭനയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications