»   » എല്ലാവരെയും കണ്ണുമടച്ച് വിശ്വസിച്ചതുകൊണ്ട് ഒരുപാട് പണികിട്ടി; പ്രിയാമണിയുടെ വെളിപ്പെടുത്തല്‍

എല്ലാവരെയും കണ്ണുമടച്ച് വിശ്വസിച്ചതുകൊണ്ട് ഒരുപാട് പണികിട്ടി; പ്രിയാമണിയുടെ വെളിപ്പെടുത്തല്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാതെ വരുന്നവര്‍ക്ക് തുടക്കകാലത്ത് സിനിമയില്‍ പിടിച്ചു നില്‍ക്കുക എന്നത് വെല്ലുവിളി തന്നെയാണ്. തെറ്റുകളില്‍ നിന്നാണ് ഇവര്‍ പാഠങ്ങള്‍ പഠിയ്ക്കുന്നത്.

ആ ഫോട്ടോ കാരണമാണ് ഗോവിന്ദ് പത്മസൂര്യയുമായി അകന്നത്; പ്രിയാമണി വെളിപ്പെടുത്തുന്നു

അത്തരത്തില്‍ തന്റെ തുടക്കകാലത്ത് സിനിമാ ലോകത്ത് നിന്ന് ഒരുപാട് പണികിട്ടിയിട്ടുണ്ട് എന്ന് തെന്നിന്ത്യന്‍ താരം പ്രിയാമണി വെളിപ്പെടുത്തുന്നു. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരുപാട് പണികിട്ടി

എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ഒരുപാട് പണികിട്ടിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പണികിട്ടിയത് നിര്‍മാതാക്കളില്‍ നിന്നാണെന്ന് പ്രിയ വെളിപ്പെടുത്തുന്നു.

അത് മാറ്റിയെടുത്തത് മുസ്തഫ

പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറി. എന്നെ മാറ്റിയെടുത്തത് ഭാവി വരന്‍ മുസ്തഫ രാജാണെന്ന് പ്രിയ പറയുന്നു. കാഴ്ചപ്പാടില്‍ മാത്രമല്ല, തന്റെ വസ്ത്രധാരണത്തില്‍ പോലും മുസ്തഫ മാറ്റം വരുത്തി എന്നാണ് പ്രിയ പറഞ്ഞത്.

ആണും പെണ്ണും തുല്ല്യര്‍

പെണ്ണിനെ ഒരു ചരക്കായി കാണാതെ ബഹുമാനിക്കാനാണ് പുരുഷന്‍ പഠിക്കേണ്ടത്. ആണും പെണ്ണും തുല്യരാണ്. ശരീരികമായി സ്ത്രീകള്‍ കുറച്ച് വീക്കായിരിയ്ക്കും. പക്ഷെ ബാക്കി എല്ലാ കാര്യത്തിലും ആണും പെണ്ണും ഒരുപോലെയാണെന്ന് പ്രിയ പറഞ്ഞു.

പിന്തുണ വേണം

ശാരീരികമായുള്ള സ്ത്രീകളുടെ ബലഹീനത മറികടക്കാന്‍ പുരുഷന്മാരുടെ പിന്തുണയാണ് സ്ത്രീകള്‍ക്ക് വേണ്ടത്. അതിന് പകരം പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ എങ്ങിനെ ഞങ്ങള്‍ സുരക്ഷിതരാകും എന്ന് പ്രിയ ചോദിയ്ക്കുന്നു.

എല്ലാവരും മോശമല്ല

സമൂഹത്തില്‍ എല്ലാ പുരുഷന്മാരും മോശക്കാരല്ല. അങ്ങനെ ചിലര്‍ ഉണ്ടെന്ന് മാത്രം. അവരുടെ നോട്ടം കണ്ടാല്‍ മനസ്സിലാവും - പ്രിയാമണി പറഞ്ഞു.

English summary
Mustafa Raj who changed my view of life says Priyamani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam