»   » മുത്തേ പൊന്നേ പാട്ടിന് ശേഷം സുരേഷേട്ടന്‍ വീണ്ടും, കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ...

മുത്തേ പൊന്നേ പാട്ടിന് ശേഷം സുരേഷേട്ടന്‍ വീണ്ടും, കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ...

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവും ഗായകനുമാണ് അരിസ്റ്റോ സുരേഷ് എന്ന സുരേഷേട്ടന്‍. ചിത്രത്തില്‍ സുരേഷ് എഴുതി ആലപിച്ച മുത്തേ പൊന്നേ എന്ന പാട്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

'സിനിമ ഇറങ്ങിയ ശേഷം ചുമട്ട് ജോലിക്ക് പോകാന്‍ സമയമില്ല; നന്നായി എന്ന് പറയുമ്പോള്‍ പേടി'

മുത്തേ പൊന്നേ എന്ന പാട്ടിന് ശേഷമിതാ വീണ്ടും അരിസ്റ്റോ സുരേഷ് എത്തുന്നു. ഗാലറി വിഷന് വേണ്ടിയാണ് സുരേഷിന്റെ പുതിയ പാട്ട്. മുത്തേ പൊന്നേ പോലെ തന്നെ ജനഹൃദയം കീഴടക്കാന്‍ കണ്ണാടി മുല്ലേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിനും കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

aristo-suresh

ഷഫീക് റഹ്മാനാണ് പാട്ടിന് വരികളെഴുതിയതും ഈണം നല്‍കിയതും. ഇതുവരെ ഒരു ലക്ഷത്തിന് അടുത്താളുകള്‍ വീഡിയോ ഗാനം യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

എബ്രിഡ് ഷെന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ഒന്ന് - രണ്ട് രംഗങ്ങളില്‍ മാത്രമേ സുരേഷ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും അതിലൂടെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. അരിസ്റ്റോ സുരേഷിന്റെ പുതിയ പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം

English summary
Muthe Ponne fame Aristo Suresh New Song Kannadi Mulle

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam