»   » മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ മുത്തുമണി

മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ മുത്തുമണി

Posted By:
Subscribe to Filmibeat Malayalam
Mammootty and Muthumani
2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ രസതന്ത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മുത്തുമണി സോമസുന്ദരം എന്ന താരം ഇതിനകം തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. നാടകത്തെയും സിനിമയെയും സ്‌നേഹിക്കുന്ന മുത്തുമണിയ്ക്ക് പല നല്ല റോളുകളും ലഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്ത മുത്തുമണി വീണ്ടും തിരിച്ചെത്തുകയാണ്.

രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് മുത്തുമണിയെ ഇനി കാണാനാവുക. മമ്മൂട്ടിയുടെ ഭാര്യയായ നഴ്‌സിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മുത്തുമണിയെത്തുന്നത്. ജര്‍മ്മനിയില്‍ നഴ്‌സായി ജോലികിട്ടിപ്പോകുന്ന മുത്തുമണിയുടെ കഥാപാത്രമാണ് ഭര്‍ത്താവായ മാത്തുക്കുട്ടിയെ ജര്‍മ്മനിയിലെത്തിക്കുന്നത്. മമ്മൂട്ടിയുടെയും രഞ്ജിത്തിന്റെയും കൂടെ ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ് താരം.

നാടകനടിയെന്ന പേരില്‍ പ്രശസ്തയായ മുത്തുമണി ലോകമൊട്ടുക്കും നാടകവുമായി സഞ്ചരിച്ചിട്ടുണ്ട്. നാടകത്തോടെന്നതുപോലെ സിനിമയോടും തനിയ്ക്ക് പ്രിയമാണെന്നാണ് മുത്തുമണി പറയുന്നത്. ഇടക്ക് ഒരേ തരം കഥാപാത്രങ്ങളുമായി ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് തോന്നിയതോടെയാണ് മുത്തുമണി സിനിമയില്‍ നിന്നൊരു ബ്രേക്കെടുത്തത്.

സിനിമ പോലെ തന്നെ നാടകവും ശ്രദ്ധിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും നാടകവുമായി ഗ്രീസിലും മറ്റും പോയപ്പോള്‍ അവിടെ നാടകത്തിന് കിട്ടുന്ന സ്വീകരണം കേരളത്തിലുമുണ്ടാകണമെന്ന് ആശിച്ചുപോയെന്നും താരം പറയുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അവര്‍ സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളിലും സ്ഥിരമായി അപ്‌ഡേറ്റുകള്‍ നടത്തുന്നുണ്ട്. എന്ത് ചോദിച്ചാലും അവര്‍ക്ക് മറുപടി പറയാന്‍ കഴിയുന്നുണ്ട്. ഈ തിരക്കിനിടെ അവര്‍ക്കിതിന് സമയം കിട്ടുന്നതെങ്ങനെയെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്- മുത്തുമണി പറയുന്നു.

English summary
Muthumani has just finished shooting for Ranjith's Kadal Kadannoru Mathukutty in which she will be seen as Mammootty's wife.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam