മുത്തുമണി മഞ്ജുവിന്‍റെ കൂട്ടുകാരി
കൊച്ചി: മുത്തുമണി ഇപ്പോള്‍ മഞ്ജു വാര്യരുടെ കൂട്ടികാരിയാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രത്തില്‍ മഞ്ജുവിന്റെ കൂട്ടുകാരിയുടെ വേഷത്തിലാണ് മുത്തുമണി എത്തുന്നത്. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് പരിചിതമായ മുഖമാണ് മുത്തുമണിയുടേത്.
മഞ്ജുവിനോടൊപ്പമുള്ള അഭിനയത്തെപ്പറ്റി പറയാന്‍ നടിയ്ക്ക് നൂറ് നാവ്. മഞ്ജു ഓരോ നിമിഷവും തന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭയെന്ന് മുത്തുമണി. മഞ്ജു എപ്പോഴും വളരെ സന്തോഷവതിയും ഊര്‍ജസ്വലയുമാണെന്നും മുത്തുമണി.

മുത്തുമണിയ്ക്ക് ഇത് നല്ല കാലം. 2014 ല്‍ കൈ നിറയെ ചിത്രങ്ങളാണ് ഇവരെ കാത്തിരിയ്ക്കുന്നത്. ഓരോ ചിത്രവും മികച്ച സംവിധായകര്‍ക്കൊപ്പം. ഹൗ ഓള്‍ഡ് ആര്‍യുവിനൊപ്പം തന്നെ ദുല്‍ഖറിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഞാന്‍' എന്ന ചിത്രത്തിലും മുത്തുമണി അഭിനയിക്കുന്നുണ്ട്. ഛായാഗ്രാഹകനായ വേണു ആദ്യമായി സംവിധായകനാകുന്ന 'മുന്നറിയിപ്പ് 'എന്ന ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലും മുത്തുമണി അഭിനയിക്കും.


Click it and Unblock the Notifications











