»   » കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും! ചക്കരമാവിന്‍ കൊമ്പത്തിലേ വീഡിയോ സോംഗ് പുറത്ത് വിട്ടു!

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും! ചക്കരമാവിന്‍ കൊമ്പത്തിലേ വീഡിയോ സോംഗ് പുറത്ത് വിട്ടു!

Posted By:
Subscribe to Filmibeat Malayalam

മീര വാസുദേവന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് മീര തിരിച്ചു വരുന്നത്. അതിനിടെ സിനിമയില്‍ നിന്നും വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുകയാണ്.

ഐശ്വര്യ റായിയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം! സിനിമയിലെ നടിയുടെ ലുക്കും ലീക്കായി!!!

muzik247-releases-the-video-mele-manathu-song

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഇന്ന് കൊച്ചിയില്‍ നിന്നും സിനിമയിലെ മേലേ മാനത്ത് '
എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ സംവിധായകനായ ടോണി ചിറ്റേട്ടുകളം രചിച്ച വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നിരിക്കുന്നത്. ശുഭയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സുക്ഷിക്കണം! ഇല്ലെങ്കില്‍ എന്താവും വിദ്യ ബാലന്‍ പറയുന്നു

ചിത്രത്തില്‍ ഗൗരവ് മേനോന്‍, അഞ്ജലി നായര്‍, ജോയ് മാത്യു, മീര വാസുദേവന്‍, ഹരിശ്രീ അശോകന്‍, ഡെറിക് രാജന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്‍സിന്റെയും ചിറയില്‍ ഫിലിംസിന്റെയും ബാനറുകളില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് 'ചക്കരമാവിന്‍ കൊമ്പത്ത്' നിര്‍മിച്ചിരിക്കുന്നത്.

English summary
Muzik247 Releases The Video Of "Mele Manathu" Song From 'Chakkaramaavin Kombathu'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam