»   » കേരളത്തിന്റെ ടൈറ്റാനിക്ക്, കൈരളിയുടെ കഥ സിനിമയാകുന്നു!!! അണിയറയില്‍ ആരൊക്കെയെന്നല്ലേ..?

കേരളത്തിന്റെ ടൈറ്റാനിക്ക്, കൈരളിയുടെ കഥ സിനിമയാകുന്നു!!! അണിയറയില്‍ ആരൊക്കെയെന്നല്ലേ..?

By Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ടൈറ്റാനിക്ക് എന്ന സിനിമയെ മറക്കുവാന്‍ ഒരു സിനിമ പ്രേമിക്കും സാധിക്കില്ല. കന്നി യാത്ര തന്നെ ദുരന്തമായി മാറിയ ടൈറ്റാനിക്ക്  എന്ന കപ്പിലിന്റെ കഥ സിനിമയായി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ജെയിംസ് കാമറൂണ്‍ ആയിരുന്നു വമ്പന്‍ സാങ്കേതിക വിദ്യകളുടെ പിന്‍ബലമില്ലാതിരുന്ന കാലത്ത് ആ ചിത്രം സംവിധാനം ചെയ്തത്. 17 വിഭാഗങ്ങളിലായി 14 ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രം 11 അവാര്‍ഡുകള്‍ സ്വന്തമാക്കി. 

  മലയാളത്തിലും ഒരു ടൈറ്റാനിക് ഒരുങ്ങുകയാണ്. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്ന കൈരളി എന്ന കപ്പലിന്റെ കഥ വെള്ളിത്തിരയിലെത്തുകയാണ്. കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളേയും നിഗമനങ്ങളേയും കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ അണിയറിയല്‍ യുവതലമുറയിലെ ഒരു കൂട്ടം പ്രഗത്ഭര്‍ അണിനിരക്കുന്നു.

  സംവിധായകനായി ജോമോന്‍ ടി ജോണ്‍

  മലയാളത്തിലെ മികച്ച ക്യാമറാമാനായി ജോമന്‍ ടി ജോണ്‍ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുമാറ്റം നടത്തുകയാണ് കൈരളിയുടെ കഥ പറഞ്ഞുകൊണ്ട്. ജോമോന്റെ ഛായഗ്രഹണ മികവ് അറിഞ്ഞവര്‍ മലയാളികള്‍ മാത്രമല്ല. തമിഴും കടന്ന് അങ്ങ് ബോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ചിട്ടിട്ടുണ്ട് ജോമോന്‍.

  സിദ്ധാര്‍ത്ഥ് ശിവയുടെ രചന

  ചരിത്രത്തേയും വര്‍ത്തമാന കാലത്തേയും കൂട്ടിയിണക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്ന സിദ്ധാര്‍ത്ഥ് ശിവയാണ്. ദേശിയ പുരസ്‌കാരം നേടിയ സംവിധായകനായ സിദ്ധാര്‍ത്ഥ് ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി എഴുതുന്ന തിരക്കഥയാണ് ഇത്. നിവിന്‍ പോളി നായകനായ സഖാവാണ് സിദ്ധാര്‍ത്ഥ ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

  നായകനായി നിവിന്‍ പോളി

  കൈരളി കപ്പലിന്റെ കഥ പറയുമ്പോള്‍ അതില്‍ നായകനായി എത്തുന്നത് നിവിന്‍ പോളിയാണ്. ജോമോന്‍ ടി ജോണിനൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള നടനാണ് നിവിന്‍. സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ സൗഹൃദം ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

  കേരളത്തിന്റെ ആദ്യ കപ്പല്‍

  കേരളത്തിന്‍ ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് സിനിമയാകുന്നത്. 1979ല്‍ 49 പേരുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അപ്രത്യക്ഷമായ കപ്പലാണ് കൈരളി. കപ്പലിന്റെ ചരിത്രവും വര്‍ത്തമാനവും ചേരുന്നതായിരിക്കും സിനിമ.

  ഡിസംബറില്‍ ചിത്രീകരണം

  നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്ക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

  വിദേശത്തും ചിത്രീകരണം

  കേരളത്തിന്റെ കപ്പലിന്റെ കഥ പറയുന്ന സിനിമയുടെ ചിത്രകരണം വിദേശത്തും നടക്കും. കേരളം, ഗോവ, ഡല്‍ഹി, സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. വര്‍ത്തമാനകാലവും 1979-80 കാലങ്ങളും ചിത്രത്തിന് പ്രമേയമാകും.

  ഫേസ്ബുക്കിലൂടെ...

  നിവിന്‍ പോളി തന്റെ ഫേസ്ബുക്കിലൂടെയാണ് സിനിമയെ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൈരളി കപ്പലിന്റെ ലഘു വിവരണം ഉള്‍പ്പെടെയായിരുന്നു നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്റെ കഥ തന്നെ ഏറെ അതിശയിപ്പിച്ചുവെന്നും നിവിന്‍ പോസ്റ്റില്‍ കുറിക്കുന്നു.

  നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ചിത്രത്തേക്കുറിച്ചുള്ള നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

  English summary
  The film, titled Kairali, is based on Kerala's first ship MV Kairali, which disappeared in 1979 just off the coast of the country with a crew of 49 members. Nivin Pauly in the lead and scripted by Sidharth Siva.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more