എന്റെ മികച്ച ചിത്രം വരാനിരിക്കുന്നതേയുള്ളൂ: വിനീത് ശ്രീനിവാസന്‍

By Aswathi

'ക്ലാസ്‌മേറ്റ്‌സി'ലെ 'എന്റെ ഖല്‍ബിലെ...' എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായപ്പോള്‍ കേട്ടവര്‍ പറഞ്ഞു, ശ്രീനിവാസന്റെ മകന്‍ നല്ല പാട്ടുകാരനാ. സൈക്ക്ള്‍, മകന്റെ അച്ഛന്‍, ട്രാഫിക് തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായപ്പോള്‍ പറഞ്ഞു വിനീത് ശ്രീനിവാസന് അച്ഛന്റെ കഴിവ് അങ്ങനെതന്നെ കിട്ടിയിട്ടുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും തട്ടത്തിന്‍ മറയത്തും വന്നപ്പോള്‍ വിനീത് ശ്രീനിവാസന്‍ നല്ലൊരു സംവിധായകന്‍ ഗാനരചയ്താവ്, തിരക്കഥാകൃത്ത്, പാട്ടുകാരന്‍....വിശേഷണങ്ങള്‍ നീണ്ടുപോയി.

ഇപ്പോള്‍ സംവിധായകന്റെ കുപ്പായമഴിച്ചുവച്ച് വീണ്ടും അഭിനയിക്കുകയാണ് വിനീത്. നവാഗതനായ അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിലൂടെയാണ് വിനീത് വീണ്ടും നായകനാകുന്നത്. അത് കഴിഞ്ഞാല്‍ വിനീത് വീണ്ടും ക്യാമറയ്ക്ക് പിന്നിലേക്ക് തന്നെ പോകും. തന്റെ സഹസംവിധായകനായ പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയുമെഴുതുന്നത് വിനീതാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.

Vineeth Sreenivasan

ഒരു സംവിധായകന്‍ എന്ന നിലയില്‍ ചെയ്ത ചിത്രങ്ങളില്‍ ഏതാണ് വിനീതിന്റെ ഏറ്റവും ഫേവറേറ്റ് എന്ന് ഒരു അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ എന്റെ മികച്ച ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു വിനീതിന്റെ മറുപടി.

ചില സിനിമകള്‍ കാണുമ്പോള്‍ സന്തോഷം തോന്നും, ചലത് കാണുമ്പോള്‍ കുറച്ചൂടെ നന്നാക്കാമായിരുന്നു എന്നും. എന്നിരിക്കിലും എന്റെ സിനിമകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് 'തട്ടത്തിന്‍ മറയത്തും' 'തിര'യുമാണ്. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ന് ആദ്യചിത്രത്തിന്റെ പ്രശ്‌നങ്ങളുണ്ട്. പക്ഷെ ആ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിനൊക്കെ സത്യസന്ധതയുണ്ട്. എന്നെ കൂടുതല്‍ തൃപ്തിപ്പെടുത്തുന്ന എന്റെ ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് എന്റെ വിശ്വാസം- വിനീത് പറഞ്ഞു.

അടിസ്ഥാനപരമായി എന്റെ സിനിമകളില്‍ എനിക്കിഷ്ടമില്ലാത്ത ഒരു സീനും കടന്നുവരാന്‍ ഞാന്‍ സമ്മതിക്കില്ലെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത ഒരേഒരു കാര്യം അത് മാത്രമാണത്രെ. തിരയാണ് വിനീത് ശ്രീനിവാസന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. തിരയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടെങ്കിലും അതിനിടയില്‍ താനൊരു ചിത്രം ചെയ്യുമെന്ന് വിനീത് നേരത്തെ പറഞ്ഞതാണ്. അടുത്ത ഒരു വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X