ഷക്കീലയുടെ കോടികള്‍ ബന്ധുക്കള്‍ തട്ടിയെടുത്തു

By Soorya Chandran

ഫുട്‌ബോള്‍ തരംഗം ക്രിക്കറ്റ് തരംഗം എന്നൊക്കെ പറയാറുണ്ട്. മലയാള സിനിമയില്‍ ഏറ്റവും ഒടുവില്‍ വന്നത് ന്യൂ ജനറേഷന്‍ തരംഗമായിരുന്നു. അതിന് മുമ്പ് മലയാള സിനിമയെ അടക്കിവാണ ഒരു തരംഗമായിരുന്നു ഷക്കീല തരംഗം.

ഷക്കീലയെ അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇപ്പോള്‍ സ്വത്ത് തര്‍ക്കത്തിന്റെ കഥ പറഞ്ഞാണ് ഷക്കീല വീണ്ടും വാര്‍ത്തയിലെത്തുന്നത്. താന്‍ സിനിമയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഹോദരങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ഷക്കീലയുടെ ആരോപണം.

Shakeela

ഒരു കാലത്ത് യുവാക്കളുടെ രോമാഞ്ചമായിരുന്നു ഷക്കീല. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ തീയേറ്ററുകളില്‍ തകര്‍ന്ന് വീണപ്പോഴും ഷക്കീലയുടെ ഇക്കിളി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടി. തിരക്കൊഴിയാത്ത നടിയായി മാറിയ ഷക്കീല അങ്ങനെ സമ്പാദിച്ച പണമാണത്രെ ബന്ധുക്കള്‍ തട്ടിയെടുത്തത്.

സഹോദരനും സഹോദരിയും ചേര്‍ന്നാണ് പണം മുഴുവന്‍ തട്ടിയെടുത്തതെന്ന് ഷക്കീല ആരോപിക്കുന്നു. ഒരു കന്നഡ ചാനലിലെ റിയാലിറ്റി ഷോയിലാണ് ഷക്കീല ഈ ആരോപണം ഉന്നയിച്ചത്.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായതോടെ തീയേറ്ററിലെത്തുന്ന ഇക്കിളി സിനിമകളോട് ആളുകളുടെ താത്പര്യം കുറഞ്ഞു. അതോടെ ഷക്കീലയുടെ ഡിമാന്റും പോയി. ഇപ്പോള്‍ ഹാസ്യ താരമായാണ് ഷക്കീല ചില സിനിമകളിലെങ്കിലും വേഷമിടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X