അക്ഷര ഹസന്‍ അവളുടെ വഴി കണ്ടെത്തി: സരിക
ബിഗ് ബിയ്ക്കും ധനുഷിനുമൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷര ഹസനെ അഭിനയത്തിന്റെ കാര്യത്തില്‍ ആരും ഉപദേശിക്കേണ്ടതില്ല. അഭിനയം അക്ഷരയുടെ രക്തത്തിലലിഞ്ഞതാണ്. അച്ഛന്‍ ഉലകനായകന്‍ കമല്‍ ഹസന്‍, അമ്മ ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന സരിക, ചേച്ചി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രുതി ഹസ്സന്‍. അപ്പോള്‍ പിന്നെ ചെറുപ്പംമുതല്‍ സിനിമയും അഭിനയവും കണ്ടുവളര്‍ന്ന കുട്ടി.
എന്നാലും നടിമാരായ അമ്മയ്ക്കും ചേച്ചിക്കും അഭിനയത്തെ കുറിച്ച് അക്ഷരയ്‌ക്കൊന്ന് പറഞ്ഞുകൊടുത്തുകൂടെ എന്നാവും. അതിന്റെ ആവശ്യവുമില്ലെന്നാണ് അമ്മ സരിക പറയുന്നത്. അക്ഷരയ്ക്ക് അവളുടെ വഴി കണ്ടെത്താനറിയാമെന്നും അതവള്‍ കണ്ടെത്തുമെന്നുമാണ് ഒരുകാലത്ത് സിനിയില്‍ നിറഞ്ഞുനിന്ന അഭിനേത്രിയും അക്ഷരയുടെ അമ്മയുമായ സരിക പറയുന്നത്.

എല്ലാ തലമുറയ്ക്കും അഭിനയത്തില്‍ അവരുടേതായ സ്റ്റൈലുണ്ട്. നമുക്കറിയാവുന്ന കാര്യം അവരുമായി പങ്ക് വയ്ക്കാം എന്നല്ലാതെ മറ്റൊന്നും തനിക്ക് പറഞ്ഞുകൊടുക്കാനറിയില്ലെന്നും ഉപദേശിക്കാന്‍ താത്പര്യമില്ലെന്നും സരിക പറഞ്ഞു. എന്റെ രണ്ട് മക്കളും അവരുടെ മേഖല കണ്ടു പിടിച്ചതിലും അവിടെ നന്നായി ജോലിചെയ്യുന്നതില്‍ സന്തോഷമുണ്ട്.
മക്കളുമായി ഞാന്‍ സിനിമാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് മാറ്റം വരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് സംഭവിക്കുന്നില്ല. വ്യത്യസ്ത റോളുകള്‍ ചെയ്യാന്‍ തയ്യാറായാലും കുടുബാംഗങ്ങള്‍ക്കപ്പുറം ഒന്നും നല്‍കാറില്ല. കഥാഗതിയില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞാല്‍ കഥയിലില്ലാത്ത ഒരു സഹോദരിയെയോ ഐറ്റംഗേളിനേയോ സൃഷ്ടിക്കുന്നു- സരിക പറഞ്ഞു.


Click it and Unblock the Notifications











