മകന്‍ ദുല്‍ഖര്‍ ഫാന്‍, മകള്‍ നസ്‌റിയ ഫാന്‍, അപ്പോള്‍ ഭാര്യയോ?

By Aswathi

മുമ്പും ജയസൂര്യ പറഞ്ഞിട്ടുണ്ട്, മകന്‍ അദൈ്വത് ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണെന്ന്. ഒരു പക്ഷെ എന്നെക്കാള്‍ മകന്‍ ദുല്‍ഖറിനെ ആരാധിയ്ക്കുന്നുണ്ടെന്നും ജയസൂര്യ പറയുകയുണ്ടായി. അതിന് പ്രതികാരമായി ദുല്‍ഖറിന്റെ മകനെ എന്റെ ഫാനാക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ മകള്‍ ആരുടെ ആരാധികയാണെന്ന ചോദ്യവും ജയസൂര്യയ്ക്ക് നേരെ ഉയര്‍ന്നു. അവിടെയും നടന് വോട്ടില്ല. മകള്‍ വേദയ്ക്ക് ഏറ്റവും ഇഷ്ടം നസ്‌റിയ നസീമിനെ ആണത്രെ.

jayasurya-family

അപ്പോള്‍ ജയസൂര്യയെ ആരാധിയ്ക്കാന്‍ കുടുംബത്തില്‍ ആരുമില്ലെ എന്ന ചോദ്യം ഉയരുന്നത് സ്വാഭവികം. ഭാര്യ സരിത എന്റെ ആരാധികയാണെന്നാണ് വിശ്വാസമെന്ന് നടന്‍ പറയുന്നു. അതും സംശയം മാത്രമാണ്.

പോയ വര്‍ഷം ഇയ്യോബിന്റെ പുസ്തകം അപ്പോത്തിക്കരി എന്നീ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തനായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച ജയസൂര്യക്ക് ഈ വര്‍ഷവും പ്രതീക്ഷയ്ക്ക് വകയില്ലാതെയല്ല. ജിലേബി, കുംബസാരം എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X