മകളുടെ ഫേസ് ബുക്ക് പേജ് വ്യാജമെന്ന് ദിലീപ്
കൊച്ചി: മകള്‍ മീനാക്ഷിയുടെ പേരിലുള്ള ഓഫിഷ്യല്‍ ഫേസ് ബുക്ക് പേജ് വ്യാജമാണെന്ന് നടന്‍ ദിലീപ്. തനിയ്ക്ക് മാത്രമാണ് ഫേസ്ബുക്ക് പേജ് ഉള്ളതെന്നും മകള്‍ക്ക് ഇത്തരത്തില്‍ ഫേസ്ബുക്ക് പേജ് ഇല്ലെന്നും ദിലീപ്. സ്വന്തം ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
സുഹൃത്തുക്കളേ എന്റെ മകള്‍ മീനാക്ഷിയുടെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജെന്ന പേരില്‍ പ്രചരിയ്ക്കുന്നത് വ്യാജ ഫേസ്ബുക്ക് പേജാണ്. അവള്‍ക്ക് ഫേസ് ബുക്ക് പേജില്ല. ഫേസ്ബുക്ക് മാനേജ് ചെയ്യുന്നതിനായി ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല എന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രമാണ് ഞാന്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് സംസരിയ്ക്കുന്നത്-ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ.

ദിലീപിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജായ https://www.facebook.com/ActorDileep ലാണ് ദിലീപ് ഇക്കാര്യം പോസ്റ്റ് ചെയ്തതത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപിന്റെ മകള്‍ നീനാക്ഷിയുടെ പേരില്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് പ്രചരിയ്ക്കാന്‍ തുടങ്ങിയത്. മഞ്ജുവാര്യരോടുള്ള മത്സരമെന്നോണമാണ് ദിലീപിന്റെ മകള്‍ ഫേസ്ബുക്കില്‍ സജീവമായതെന്ന് അന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ ദിലീപിന്റെ പേരില്‍ വന്ന ട്വീറ്റ് ഏറെ വിവാദമായിരുന്നു.


Click it and Unblock the Notifications











